കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് ചികിത്സയിലിരുന്ന മലയാളി യുവാവ് മരിച്ചു. കോട്ടയം ജില്ലയിലെ മണിമല, കടയിനിക്കാട്, കനയിങ്കല്‍ ഫിലിപ്പോസിന്റേയും, വല്‍സമ്മയുടേയും മകന്‍ എബ്രഹാം ഫിലിപ്പോസാണ് (27) മരിച്ചത്. കൊറോണ ബാധിച്ച് അദാന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കുവൈത്തില്‍ സ്വകാര്യ കമ്പനിയിലെ ജോലികാരണാണ്.