മെഹ്‌റീന്‍ സലീമിന്റെ ഇംഗ്ലീഷ് പുസ്തകം പ്രകാശനം ചെയ്തു
ലുലു ഗ്രൂപ്പ് ഡയറക്ടര്‍ എം എ സലീമിന്റെ മകളാണ് മെഹ്‌റിന്‍ സലിം. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയ്ക്കും തന്റെ ആദ്യപുസ്തകം മെഹ്റിന്‍ സമ്മാനിച്ചു.
ഷാര്‍ജ: മലയാളിയായ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി മെഹ്‌റീന്‍ സലീമിന്റെ ഇംഗ്ലീഷ് പുസ്തകം, ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ പ്രകാശനം ചെയ്തു. ദി വേള്‍ഡ് ഈസ് നോട്ട് ഓള്‍ സണ്‍ഷൈന്‍ ആന്റ് ഹാപ്പിനസ് എന്ന പുസ്തകം, യുഎഇ സ്വദേശിയായ നടനും അബൂദബി ടെലിവിഷന്‍ അവതാരകനുമായ അലി അല്‍കാജ പ്രകാശനം നിര്‍വഹിച്ചു. ഷാര്‍ജ പുസ്തകമേളയുടെ എക്സ്റ്റേണല്‍ അഫയേഴ്സ് എക്സിക്യൂട്ടീവ് കെ മോഹന്‍കുമാര്‍ ആദ്യകോപ്പി ഏറ്റുവാങ്ങി.
ലുലു ഗ്രൂപ്പ് ഡയറക്ടര്‍ എം എ സലീമിന്റെ മകളാണ് മെഹ്‌റിന്‍ സലിം. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയ്ക്കും തന്റെ ആദ്യപുസ്തകം മെഹ്റിന്‍ സമ്മാനിച്ചു.ഷാര്‍ജ പുസ്തകമേളയിലെ ഹാള്‍ നമ്പര്‍ ആറില്‍ വെള്ളിയാഴ്ച കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു ചടങ്ങ്. കോഴിക്കോട് കേന്ദ്രമായ ലിപിയാണ് പുസ്തക പ്രസാധകര്‍. മെഹ്‌റീന്റെ പിതാവ് എം എ സലിം, സഹോദരന്‍ റിസ്വാന്‍ സലിം, ബ്രോണറ്റ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ കെ പി അബ്ദുല്‍ സഹീര്‍ , അക്ബര്‍ ലിപി ഉള്‍പ്പടെയുള്ള സാമൂഹ്യ-സാസ്‌കാരിക-മാധ്യമ രംഗത്തെ നിരവധി പേര്‍ സംബന്ധിച്ചു. രാധാകൃഷ്ണന്‍ മച്ചിങ്കല്‍ ഇംഗ്ലീഷിലും ബഷീര്‍ തിക്കോടി മലയാളത്തിലും പുസ്തകം പരിചയപ്പെടുത്തി.
ദുബായ് വെല്ലിങ്ടണ്‍ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ് മെഹ്‌റീന്‍ സലിം. ദുബായില്‍ വളര്‍ന്ന മഹ്‌റീനയുടെ മൂന്ന് വര്‍ഷത്തെ സ്വപ്‌നം കൂടിയാണ് പുസ്തകമായി പുറത്തിറങ്ങിയത് . നേരത്തെ, മൈ സേവിയര്‍ എന്ന പേരില്‍ ഒരു പുസ്തകം എഴുതിയിരുന്നു. എന്നാല്‍, ഇത് ആദ്യമായാണ് ഇത്തരത്തില്‍ പുസ്തക പ്രകാശന ചടങ്ങായി ഇത് സംഘടിപ്പിച്ചത്.