കൊല്ലം സ്വദേശി ദമ്മാമില്‍ ഉറക്കത്തില്‍ മരിച്ചു
നാസറുദ്ദീന്‍ രണ്ടു വര്‍ഷമായി ദമ്മാം റോയല്‍ ഹോസ്പിറ്റലില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു
ദമ്മാം: സൗദി അറേബ്യയിലെ ദമ്മാമില്‍ കൊല്ലം സ്വദേശി ഉറക്കത്തിനിടെ മരണപ്പെട്ടു. കൊല്ലൂര്‍ വിള പള്ളിമുക്ക് ഇര്‍ഷാദ് ജങ്ഷന്‍ ഗാന്ധിനഗറിലെ ജാസ് മന്‍സിലില്‍ പരേതനായ അബ്ദുര്‍ റസാഖിന്റെ മകന്‍ നാസറുദ്ദീന്‍(62) ആണ് ദമ്മാമിലെ താമസ സ്ഥലത്ത് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്.
രാവിലെ ജോലിക്കു പോവാന്‍ എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് കൂടെയുള്ളവര്‍ വിളിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 30 വര്‍ഷമായി സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്തുവന്നിരുന്ന നാസറുദ്ദീന്‍ രണ്ടു വര്‍ഷമായി ദമ്മാം റോയല്‍ ഹോസ്പിറ്റലില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: നൂര്‍ജഹാന്‍. മക്കള്‍: ജാസ്മിന്‍, ജസീം(അജ്മാന്‍). മരുമകന്‍: സനൂജ്(ദുബയ്). ഖബറടക്കം സൗദിയില്‍ നടക്കും.