ദമ്മാം: രാജ്യത്തിന്റെ നട്ടെല്ലും ജീവന്റെ തുടിപ്പും ആയ മണ്ണിന്റെ മണമുള്ള കര്‍ഷകരെയും ഉല്‍പാദിപ്പിക്കുന്ന ഉല്‍പന്നങ്ങളെയും കോര്‍പ്പറേറ്റ് ഭീമന്മാര്‍ക്ക് തീറെഴുതി കൊടുക്കാനുള്ള മോദി സര്‍ക്കാരിന്റെ നിയമത്തിനെതിരെ കര്‍ഷകര്‍ നടത്തുന്ന പോരാട്ടത്തിന് പിസിഎഫ് ദമ്മാം സെന്‍ട്രല്‍ കമ്മിറ്റി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ദമ്മാം ഹോളിഡേയ്‌സ് റെസ്റ്റോറന്റെ ഹാളില്‍ നടത്തിയ പരിപാടിയില്‍ 30 പേര്‍ക്ക് മെമ്പര്‍ഷിപ്പ് നല്‍കിക്കൊണ്ട് ശംസുദ്ദീന്‍ ഫൈസി കൊട്ടുകാട് ഉദ്ഘാടനം ചെയ്തു.
പിഡിപി യുടെ വിദ്യാര്‍ഥി വിഭാഗമായ ഐ.എസ്.എഫ് സംസ്ഥാന കോഡിനേറ്റര്‍ മാഹിന്‍ തേവരു പാറ മുഖ്യപ്രഭാഷണം നടത്തി. മഹാത്മാ ഗാന്ധിജിയെ വെടിവെച്ചു കൊല്ലുകയും ആ രക്തത്തില്‍ ആഹ്ലാദ നൃത്തം ചവിട്ടി ആനന്ദിക്കുകയും ചെയ്ത സംഘപരിവാര്‍ നേതാവ് നാഥുറാം വിനായക ഗോഡ്‌സെയുടെ പിന്മുറക്കാരാണ് ഇന്ന് രാജ്യം ഭരിക്കുന്ന ഫാഷിസ്റ്റ് ഭരണകൂടം. ചെയ്ത കുറ്റം എന്തെന്ന് പോലും അറിയാതെ ജാമ്യം പോലും നിഷേധിക്കപ്പെട്ട ആയിരങ്ങള്‍ തടവറകളില്‍ പീഡനമേറ്റ് കഴിയുമ്പോള്‍ ഗുജറാത്ത് കലാപത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തി ജീവപര്യന്തം ശിക്ഷിച്ച് ജയിലിലടച്ച സംഘപരിവാരങ്ങള്‍ക്ക് ജാമ്യം നല്‍കിയ കോടതി വിധിയില്‍ ആശ്ചര്യവും നടുക്കവും ഉളവാക്കിയെന്നും അദ്ദേഹം പറഞ്ഞു.
പരിപാടിയില്‍ പി.ടി കോയ അധ്യക്ഷത വഹിച്ചു. ഷൗക്കത്ത് തൃശ്ശൂര്‍ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ദിലീപ് താമരക്കുളം, സിദ്ദീഖ് സഖാഫി, ഷാജഹാന്‍ കൊട്ടുകാട്, മുജീബ് പാനൂര്‍, നവാസ് ഐ സി എസ്, സിദ്ദീഖ് പത്തടി, റഫീഖ് പാനൂര്‍, നിസാം വെള്ളാവില്‍, ഹബീബ് ഖുറൈശീ, സമദ് നൂറനാട്, അയ്യൂബ് ഖാന്‍ പനവൂര്‍, ഷൗക്കത്ത് ചുങ്കം, മുസ്തഫ പട്ടാമ്പി, അബ്ദുല്‍ കബീര്‍ ചവറ,യൂസുഫ് വാടാനപ്പള്ളി, മാഹിന്‍ പള്ളിശ്ശേരിക്കല്‍, സഫീര്‍ വളവന്നൂര്‍,ആലിക്കുട്ടി മഞ്ചേരി, സിദ്ദീഖ് പള്ളിശ്ശേരിക്കല്‍, മൂസ മഞ്ചേശ്വരം, റഷീദ് വവ്വാക്കാവ്, യഹിയ മുട്ടയ്ക്കാവ് ,അഷറഫ് ശാസ്താംകോട്ട സംസാരിച്ചു.