ജിദ്ദയില്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് സേവനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി

Update: 2021-02-04 09:45 GMT
ജിദ്ദ: സൗദിയിലെ പുതിയ കൊവിഡ് മാനദണ്ഡങ്ങള്‍ പരിഗണിച്ച് ജിദ്ദയില്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് സേവനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി. ഫെബ്രുവരി ഏഴ് ഞായറാഴ്ച മുതലാണ് പുതിയ നിയമം ബാധകമാകുക. പാസ്‌പോര്‍ട്ട് സേവനങ്ങള്‍ക്കും മറ്റു കോണ്‍സുലാര്‍ സേവനങ്ങള്‍ക്കും https://visa.vfsglobal.com/sau/en/ind/login എന്ന ലിങ്കിലൂടെ റെജിസ്‌ട്രേഷന്‍ നടത്താന്‍ സാധിക്കും.


സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ച സമീപകാല ചട്ടങ്ങള്‍ക്ക് അനുസൃതമായി 2021 ഫെബ്രുവരി അഞ്ചിന് മദീനയിലേക്കുള്ള കോണ്‍സുലര്‍ പര്യടനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. എന്നിരുന്നാലും പാസ്‌പോര്‍ട്ട് പുതുക്കുന്നത് അടക്കമുള്ള അടിയന്തിര പ്രധാന്യമുള്ള സേവനങ്ങള്‍ വിഎസ്എഫ്മായി സഹകരിച്ച് നടത്തപ്പെടുമെന്ന് ജിദ്ദയിലെ കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു.




Similar News