സൗദി: സ്വകാര്യ മേഖലയില്‍ സ്വദേശികളുടെ ആനുപാതം കൂടി; സ്വദേശിവല്‍ക്കരണം കൂടുതല്‍ നടന്നത് കിഴക്കന്‍ പ്രവിശ്യയില്‍
രാജ്യത്തെ സ്വകാര്യ മേഖലയിലെ ആകെയുള്ള ജീവനക്കാരില്‍ സ്വദേശികളുടെ അനുപാതം ഈ വര്‍ഷം മൂന്നാം പാദത്തില്‍ 21.54 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ ഘട്ടത്തില്‍ സ്വദേശികളുടെ അനുപാതം 20.40ശതമാനമായിരുന്നു.
ദമ്മാം: സൗദി സ്വകാര്യ മേഖലയില്‍ സ്വദേശികളുടെ ആനുപാതം കൂടി വരുന്നതായി തൊഴില്‍ സാമുഹ്യ ക്ഷേമ വികസന മന്ത്രാലയം. രാജ്യത്തെ സ്വകാര്യ മേഖലയിലെ ആകെയുള്ള ജീവനക്കാരില്‍ സ്വദേശികളുടെ അനുപാതം ഈ വര്‍ഷം മൂന്നാം പാദത്തില്‍ 21.54 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ ഘട്ടത്തില്‍ സ്വദേശികളുടെ അനുപാതം 20.40ശതമാനമായിരുന്നു.
2017ല്‍ സ്വകാര്യ മേഖലയിലെ സ്വദേശികളുടെ അനുപാതം 16.33 ശതമാനമാത്രമായിരുന്നു. ഗോസിയുടെ കണക്ക് പ്രകാരം സ്വകാര്യ മേഖലയിലെ സ്വദേശികളുടെ എണ്ണം 1759558 ആണ്. ഇവരില്‍ 66.74 ശതമാനം പുരുഷന്മാരും 33.26 ശതമാനം സത്രീകളുമാണ്. സൗദിഅറേബ്യയില്‍ ഏറ്റവും സ്വദേശിവത്കരണം നടപ്പാക്കിയ മേഖല കിഴക്കന്‍ പ്രവിശ്യയാണ്.
ആകെയുള്ള സൗദിവത്കരണ പദ്ദതിയില്‍ 25.16 ശതമാനവും നടപ്പാക്കിയത് ഈ പ്രവിശ്യയിലാണ്, റിയാദില്‍ 21,89 ശതമാവും ജിദ്ദ ഉള്‍പ്പെട്ട മക്ക പ്രവിശ്യയില്‍ 21,47 ശതമാനവും. മദീനയില്‍ 19.27 ശതമാനവും മറ്റു പ്രദേശളിലായി ബാക്കി ആനുപാതത്തിലും സൗദി വത്കരണം നടന്നതായി കണ്ടെത്തിയെന്ന് മന്ത്രാലയം വ്യക്തമാക്കി.