സൗദിയില്‍ അത്യാധുനിക സൗകര്യങ്ങളോട് കൂടി രണ്ടു വിമാനത്താവളങ്ങള്‍ കൂടി വരുന്നു
അത്യാധുനിക സൗകര്യങ്ങളോടുകൂടി നിര്‍മിക്കുന്ന വിമാനത്താവളങ്ങള്‍ വഴി പ്രതിവര്‍ഷം 10 കോടി യാത്രാക്കാര്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കും. ടൂറിസം മേഖലയുടെ വളര്‍ച്ചയും നിരവധി തൊഴിലവസരങ്ങളും പദ്ധതി വഴി ലക്ഷ്യമിടുന്നുണ്ട്.
റിയാദ്: സൗദി അറേബ്യയില്‍ റിയാദിലും ജിദ്ദയിലും പുതിയ വിമാനത്താവളങ്ങള്‍ നിര്‍മിക്കുന്നു. അത്യാധുനിക സൗകര്യങ്ങളോടുകൂടി നിര്‍മിക്കുന്ന വിമാനത്താവളങ്ങള്‍ വഴി പ്രതിവര്‍ഷം 10 കോടി യാത്രാക്കാര്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കും. ടൂറിസം മേഖലയുടെ വളര്‍ച്ചയും നിരവധി തൊഴിലവസരങ്ങളും പദ്ധതി വഴി ലക്ഷ്യമിടുന്നുണ്ട്.
രാജ്യത്തെ ഗതാഗതസംവിധാനങ്ങളുടെ സമഗ്രവികസനം ലക്ഷ്യമാക്കി നടപ്പാക്കിവരുന്ന പദ്ധതികളുടെ ഭാഗമായാണ് പുതിയ വിമാനത്താവളങ്ങള്‍ നിര്‍മിക്കുന്നത്. പ്രധാന നഗരങ്ങളായ റിയാദിലും ജിദ്ദയിലും പുതിയ വിമാനത്താവളങ്ങള്‍ നിര്‍മിക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ക്ക് തുടക്കം കുറിച്ചതായി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പ്രസിഡന്റ് അബ്ദുല്‍ അസീസ് അല്‍ദുഐലിജ് പറഞ്ഞു.
റിയാദില്‍ നടക്കുന്ന ഏവിയേഷന്‍ ഫോറത്തിലാണ് അബ്ദുല്‍ അസീസ് അല്‍ദുഐലിജ് പ്രഖ്യാപനം നടത്തിയത്. പദ്ധതി വഴി ടൂറിസം മേഖലയുടെ വികസനവും നിരവധി തൊഴിലവസരങ്ങളും ലക്ഷ്യമിടുന്നു. ഇതിനു പുറമേ ജിഡിപി വളര്‍ച്ചയില്‍ വ്യോമയാന മേഖലയുടെ സംഭവന നിലവിലുള്ളതിന്റെ മൂന്നിരട്ടിയായി ഉയര്‍ത്തുന്നതിനും ലക്ഷ്യമിടുന്നു.