രാഷ്ട്രീയത്തിനതീതമായ ഒരുമിക്കലാണ് ഫാസിസത്തിനുള്ള മറുപടി: ഇന്ത്യന്‍ സോഷ്യല്‍ ഫോറം
റിയാദ്: രാഷ്ട്രീയത്തിന് അതീതമായ ശാക്തീകരണമാണ് ഇന്ത്യയിലെ സംഘപരിവാര ഫാസിസത്തിനുള്ള പ്രതിവിധിയെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം എക്സിക്യൂട്ടിവ് അംഗം അന്‍സില്‍ മൗലവി അഭിപ്രായപ്പെട്ടു. ഭിന്നിച്ചു നിന്നുള്ള പ്രതിരോധങ്ങള്‍ ഫലപ്രാപ്തിയിലെത്തുകയില്ല ലക്ഷ്യബോധത്തോട് കൂടിയുള്ള പൗരസമൂഹത്തിന് മാത്രമേ ജനാധിപത്യത്തെ ശക്തിപ്പെടിത്തുവാന്‍ സാധിക്കുകയുള്ളു എന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ സോഷ്യല്‍ ഫോറം സംഘടിപ്പിച്ച 'ശാക്തീകരണത്തിനായി ഒന്നിക്കുക' എന്ന അംഗത്വ കാമ്പയിന്റെ ഭാഗമായി ഷിഫ ബ്ലോക്ക് സംഘടിപ്പിച്ച പുതിയ പ്രവര്‍ത്തകര്‍ക്കുള്ള സ്വികരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമകാലീന ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഫാസിസത്തിന്റെ കടന്നുകയറ്റം ഇന്ത്യയുടെമഹത്തായ ജനാധിപത്യത്തിന്റെ തകര്‍ച്ചയെയാണ് കാണിക്കുന്നെതെന്ന് യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് സോഷ്യല്‍ ഫോറം വൈസ് പ്രസിഡന്റ് ലത്തീഫ് എന്‍ എന്‍ അഭിപ്രായപ്പെട്ടു.
റിയാദ് ഷിഫ ബ്ലോക്ക് പ്രസിഡന്റ് അഷറഫ് വേങ്ങൂരിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ സോഷ്യല്‍ ഫോറത്തിലേക്ക് പുതുതായി കടന്ന് വന്ന പ്രവര്‍ത്തകര്‍ക്ക് സ്വീകരണം നല്‍കി. ഫോറം റിയാദ് കേരള സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി അന്‍സാര്‍ ചങ്ങനാശ്ശേരി ചടങ്ങില്‍ മുഖ്യതിഥി ആയിരുന്നു. റഫീഖ് താമരശ്ശേരി സ്വാഗതവും സംഘാടകരായ നാസ്സര്‍ എടക്കര , നജുമുദ്ദീന്‍ എന്നിവര്‍ സംബന്ധിച്ചു.