ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍ ഡിസംബര്‍ 15ന് തുടങ്ങും
46 ദിവസം നീളുന്ന ഷോപ്പിങ് മഹാമേള 2023 ജനുവരി 29ന് അവസാനിക്കും.
ദുബായ്: അടുത്ത ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍ ഡിസംബര്‍ 15ന് തുടങ്ങും. 46 ദിവസം നീളുന്ന ഷോപ്പിങ് മഹാമേള 2023 ജനുവരി 29ന് അവസാനിക്കും. സംഗീത കച്ചേരികള്‍, ഫാഷന്‍ എക്സ്ക്ലൂസീവ്, ഷോപ്പിങ് ഡീലുകള്‍, ഹോട്ടല്‍ ഓഫറുകള്‍, റാഫിളുകള്‍ എന്നിവ ഉള്‍പ്പെടുമെന്ന് സംഘാടകരായ ദുബായ് ഫെസ്റ്റിവല്‍സ് ആന്‍ഡ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്മെന്റ് അറിയിച്ചു.
ഡ്രോണ്‍ ലൈറ്റ് ഷോയാണ് ഇത്തവണത്തെ മേളയിലെ പ്രത്യേകത. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് ദുബായ് സന്ദര്‍ശിക്കാനും ഏറ്റവും ദൈര്‍ഘ്യമേറിയ ഷോപ്പിങ് ഫെസ്റ്റിവല്‍ ആസ്വദിക്കാനുമുള്ള മറ്റൊരു അവസരമാണ് ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഇരുപത്തി എട്ടാം പതിപ്പെന്ന് ദുബൈ ഫെസ്റ്റിവല്‍സ് ആന്റ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്മെന്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ അഹമ്മദ് അല്‍ ഖാജ അറിയിച്ചു. .