യാത്രാ നിയന്ത്രണം: കുവൈത്തിലേക്ക് വരുന്ന വിമാനങ്ങളില്‍ പരമാവധി യാത്രക്കാരുടെ എണ്ണം 35 മാത്രം; പ്രായമായവര്‍ക്കും സ്വദേശികള്‍ക്കും മുന്‍ഗണന
കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് വരുന്ന വിമാനങ്ങളില്‍ പരമാവധി യാത്രക്കാരുടെ എണ്ണം 35 ആയും ആകെ യാത്രികരുടെ എണ്ണം ആയിരം ആയും പരിമിതപ്പെടുത്താനുള്ള വ്യോമയാന അധികൃതരുടെ തീരുമാനം മന്ത്രി സഭാ യോഗം അംഗീകരിച്ചു. ജനുവരി 24 മുതല്‍ ഫെബ്രുവരി 6 വരെ യാത്രക്കാരുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള വ്യോമയാന അധികൃതരുടെ തീരുമാനമാണു മന്ത്രി സഭ അംഗീകരിച്ചത്. ഇത് പ്രകാരം ഇതുമായി ബന്ധപ്പെട്ട് നിലവില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം ഫെബ്രുവരി 6 വരെ തുടരും. എന്നാല്‍ മാനുഷിക പരിഗണന പ്രകാരം തീരുമാനത്തില്‍ നിന്ന് സ്വദേശികള്‍, പ്രായമായവര്‍ എന്നിവരെ ഒഴിവാക്കുവാനും മന്ത്രി സഭാ യോഗത്തില്‍ തീരുമാനമായി.വാണിജ്യ സര്‍വ്വീസുകള്‍ പുനരാരംഭിക്കുന്ന രണ്ടാം ഘട്ട പദ്ധതി തല്‍ക്കാലം മാറ്റി വെക്കുവാനും മന്ത്രി സഭാ യോഗത്തില്‍ തീരുമാനമായി. വിമാന താവളവുമായി ബന്ധപ്പെട്ടുള്ള പുതിയ തീരുമാനങ്ങള്‍ ആരോഗ്യമന്ത്രാലയവുമായി ആലോചിച്ച ശേഷം മാത്രമേ പ്രഖ്യാപിക്കാന്‍ പാടുള്ളൂ എന്നും മന്ത്രി സഭ സിവില്‍ വ്യീമയാന അധികൃതരോട് ആവശ്യപ്പെട്ടു.രാജ്യത്ത് കോവിഡ് 20 വൈറസ് കണ്ടെത്തിയ സാഹചര്യത്തില്‍ കഴിഞ്ഞ ആഴ്ചയാണു കുവൈത്തിലേക്ക് വരുന്ന യാത്രക്കാരുടെ എണ്ണത്തില്‍ വ്യോമയാന മന്ത്രാലയം നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇത് മൂലം മലയാളികള്‍ അടക്കം നിരവധി പ്രവാസികളാണു ദുരിതത്തിലായത്.