വി എം സതീഷ് സമൂഹത്തിന്റെ സ്‌നേഹം സ്വന്തമാക്കിയ മാധ്യമപ്രവര്‍ത്തകന്‍
സമൂഹത്തിലെ അരികുവല്‍ക്കരിക്കപ്പെട്ടവരുടെ ഒപ്പം നില്‍ക്കാന്‍ എന്നും അദ്ദേഹം ശ്രദ്ധിക്കുകയും പ്രശ്‌ന പരിഹാരത്തിന് മാധ്യമപ്രവര്‍ത്തകനിലുപരി അവരിലൊരാളായി ഇടപെടുകയും ചെയ്തു.
ദുബയ്: സമൂഹം ഒന്നടങ്കം ഏറ്റെടുക്കുകയും അവരുടെ സ്‌നേഹം സ്വന്തമാക്കുകയും ചെയ്ത മാധ്യമപ്രവര്‍ത്തകനായിരുന്നു വി എം സതീഷ് എന്ന് ദുബയിലെ മലയാളി മാധ്യമപ്രവര്‍ത്തകര്‍ നടത്തിയ അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു. സമൂഹത്തിലെ അരികുവല്‍ക്കരിക്കപ്പെട്ടവരുടെ ഒപ്പം നില്‍ക്കാന്‍ എന്നും അദ്ദേഹം ശ്രദ്ധിക്കുകയും പ്രശ്‌ന പരിഹാരത്തിന് മാധ്യമപ്രവര്‍ത്തകനിലുപരി അവരിലൊരാളായി ഇടപെടുകയും ചെയ്തു.
അദ്ദേഹത്തിന്റെ തീക്ഷ്ണമായ ഓര്‍മകള്‍ എന്നും പ്രവാസ ലോകത്ത് നിലനില്‍ക്കും. വി എം സതീഷിന്റെ സ്മരണയ്ക്കായി പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ തീരുമാനിച്ചു. ദുബയ് ഖിസൈസിലെ കാലിക്കറ്റ് നോട്ട് ബുക്ക് റസ്റ്ററന്റില്‍ നടന്ന അനുസ്മരണ പരിപാടിയില്‍ കോഓര്‍ഡിനേറ്റര്‍ സാദിഖ് കാവില്‍ അധ്യക്ഷത വഹിച്ചു. കെ എം അബ്ബാസ്, എല്‍വിസ് ചുമ്മാര്‍, ജലീല്‍ പട്ടാമ്പി, ഭാസ്‌കര്‍ രാജ്, നാസര്‍ ബേപ്പൂര്‍, സജില ശശീന്ദ്രന്‍, തന്‍സി ഹാഷിര്‍, ശ്രീരാജ് കൈമള്‍, നാസര്‍ ഊരകം, റഫീഖ്, അലക്‌സ്, ജെറിന്‍ ജേക്കബ്, മുജീബ്, ഉണ്ണികൃഷ്ണന്‍, ടി ജമാലുദ്ദീന്‍ സംസാരിച്ചു.