ടോക്കിയോ ഒളിംപിക്‌സില്‍ യോഗ്യത നേടാനാവാതെ ബ്രിട്ടന്റെ മുഹമ്മദ് ഫറാ
2012ല്‍ 5,000 മീറ്ററിലും 2016ല്‍ 10,000 മീറ്ററിലുമാണ് താരം മെഡല്‍ നേടിയത്.
ലണ്ടന്‍: ബ്രിട്ടന്റെ ദീര്‍ഘദൂര ഓട്ടക്കാരന്‍ മുഹമ്മദ് മുഖ്താര്‍ ജമാ ഫറായ്ക്ക് ടോക്കിയോ ഒളിംപിക്‌സിന് യോഗ്യത നേടാനായില്ല. ബെര്‍മിങ്ഹാമില്‍ നടന്ന യോഗ്യതാ റൗണ്ടില്‍ താരത്തിന് എട്ടാമതായി ഫിനിഷ് ചെയ്യാനെ കഴിഞ്ഞുള്ളൂ.2012ലും 2016ലും താരം ബ്രിട്ടനായി ഒളിംപിക്‌സില്‍ സ്വര്‍ണ്ണമെഡല്‍ നേടിയിരുന്നു. 2012ല്‍ 5,000 മീറ്ററിലും 2016ല്‍ 10,000 മീറ്ററിലുമാണ് താരം മെഡല്‍ നേടിയത്. ഫറാ ടോക്കിയോയിലെ ബ്രിട്ടന്റെ മെഡല്‍ പ്രതീക്ഷയായിരുന്നു . സോമാലിയയില്‍ ജനിച്ച ഫറാ പിന്നീട് ബ്രിട്ടനില്‍ സ്ഥിര താമസമാക്കുകയും അവിടെത്തെ പൗരത്വം സ്വീകരിക്കുകയുമായിരുന്നു.