കൊറോണ; യൂറോപ്പില്‍ ആദ്യം ലീഗ് തുടങ്ങാന്‍ ജര്‍മ്മനി; ബുണ്ടസ മെയ് ആദ്യം
നിലവിലെ സ്ഥിതിഗതികള്‍ പ്രകാരം ലീഗുകള്‍ മെയ് ആദ്യം തുടങ്ങാമെന്ന ധാരണയിലാണ് ജര്‍മ്മന്‍ ഫുട്‌ബോള്‍ ലീഗ് ഫെഡറേഷന്‍
ബെര്‍ലിന്‍: കൊറോണാ വൈറസ് ബാധയെ തുടര്‍ന്ന് ലോകത്താകമാനം താല്‍ക്കാലികമായി നിര്‍ത്തിവച്ച ഫുട്‌ബോളിന് ജര്‍മ്മനിയില്‍ വീണ്ടും തുടക്കമാവുന്നു. മെയ്യ് ആദ്യം തന്നെ ജര്‍മ്മന്‍ ലീഗില്‍ ഫുട്‌ബോള്‍ മല്‍സരങ്ങള്‍ക്ക് തുടക്കമാവും. ഇതോടെ മാര്‍ച്ച് 13ന് യൂറോപ്പില്‍ അവസാനിച്ച ഫുട്‌ബോള്‍ ലീഗുകള്‍ക്ക് ബുണ്ടസാ ലീഗോടെ ആരംഭം കുറിക്കും.
നേരത്തെ മെയ് അവസാനം നടത്താമെന്ന തീരുമാനത്തിലാണ് ലീഗുകള്‍ മാറ്റിവച്ചത്. എന്നാല്‍ നിലവിലെ സ്ഥിതിഗതികള്‍ പ്രകാരം ലീഗുകള്‍ മെയ് ആദ്യം തുടങ്ങാമെന്ന ധാരണയിലാണ് ജര്‍മ്മന്‍ ഫുട്‌ബോള്‍ ലീഗ് ഫെഡറേഷന്‍. ഇതിനായുള്ള അന്തിമ യോഗം ഈ മാസം 23 ന് നടക്കും.
ജര്‍മ്മനിയിലെ പ്രമുഖ 36 ക്ലബ്ബുകള്‍ ആണ് ചര്‍ച്ചയില്‍ പങ്കെടുക്കുക. നേരത്തെ തന്നെ ജര്‍മ്മനിയിലെ രണ്ട് പ്രമുഖ ക്ലബ്ബുകള്‍ പരിശീലനം തുടങ്ങിയിരുന്നു. കൊറോണയെ തുടര്‍ന്ന് ജര്‍മ്മനിയില്‍ 3,000 പേരാണ് മരിച്ചത്. ജര്‍മ്മനിയിലും സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.