ചെന്നൈ: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ എട്ട് റണ്‍സിന് തോല്‍പ്പിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ് സീസണിലെ തുടര്‍ച്ചയായ മൂന്നാം ജയവും സ്വന്തമാക്കി. ചെന്നൈ പടുത്തുയര്‍ത്തിയ 175 റണ്‍സ് പിന്‍പറ്റിയ രാജസ്ഥാന്‍ റോയല്‍സ് 20 ഓവറില്‍ എട്ട് വിക്കറ്റെടുത്ത്് 167 റണ്‍സിന് പുറത്തായി. ബൗളര്‍മാരുടെ പ്രകടനമാണ് ചെന്നൈയ്ക്ക് വിജയമൊരുക്കി കൊടുത്തത്. ദീപക് ചാഹര്‍, ശാര്‍ദുല്‍ ഠാക്കുര്‍, ഇമ്രാന്‍ താഹിര്‍, ഡ്വിയ്ന്‍ ബ്രാവോ എന്നിവര്‍ ചെന്നൈക്ക് വേണ്ടി രണ്ട് വിക്കറ്റ് വീതം നേടി. തുടക്കം മുതലേ ബാറ്റിങില്‍ പാളിയ രാജസ്ഥാന്‍ റോയല്‍സിന്റെ മധ്യനിരയാണ് സ്‌കോര്‍ അല്‍പമെങ്കിലും ചലിപ്പിച്ചത്. രാഹുല്‍ ത്രിപാഠി(39), സ്റ്റീവെന്‍ സ്മിത്ത്(28), ബെന്‍ സ്റ്റോക്കസ് (46),ജോഫറാ ആര്‍ച്ചര്‍ (24) എന്നിവരാണ് റോയല്‍സിന് വേണ്ടി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചവര്‍. കഴിഞ്ഞ മല്‍സരത്തില്‍ സെഞ്ചുറി നേടിയ സഞ്ജു സാംസണ്‍ 8 റണ്‍സിന് പുറത്തായി. ആദ്യം ടോസ് നേടിയ രാജസ്ഥാന്‍ ചെന്നൈയെ ബാറ്റിങിനയക്കുകയായിരുന്നു. ക്യാപ്റ്റന്‍ ധോണിയുടെ വെടിക്കട്ട് കണ്ട മല്‍സരത്തില്‍ താരം 75 റണ്‍സെടുത്തു. 46 പന്തില്‍ നിന്നാണ് നാല് സിക്‌സിന്റെ പിന്തുണയോടെ ധോണി പുറത്താവാതെ 75 റണ്‍സെടുത്തത്. ചെന്നൈയുടെ ഓപ്പണര്‍മാര്‍ ഇക്കുറിയും ഫോം വീണ്ടെടുത്തില്ല. സുരേഷ് റെയ്‌ന(36), ഡ്വിയിന്‍ ബ്രാവോ(27) എന്നിവരാണ് റോയല്‍സിന്റെ സ്‌കോര്‍ ചലിപ്പിച്ചത്. ആര്‍ച്ചര്‍ ടീമിന് വേണ്ടി രണ്ട് വിക്കറ്റ് നേടി.