ചാംപ്യന്‍സ് ട്രോഫി; ടോപ് റണ്‍സ് സ്‌കോറര്‍ രചിന്‍ രവീന്ദ്രാ; കൂടുതല്‍ വിക്കറ്റ് മാറ്റ് ഹെന്ററിക്ക്

ദുബായ്:ചാംപ്യന്‍സ് ട്രോഫി ടൂര്‍ണ്ണമെന്റ് അവസാനിച്ചപ്പോള്‍ റണ്‍സ് സ്‌കോറര്‍മാരില്‍ ഒന്നാം സ്ഥാനത്ത് ന്യൂസിലന്റിന്റെ രചിന്‍ രവീന്ദ്രാ. താരത്തിന് നാല്് മല്‍സരങ്ങളില്‍ നിന്ന് 263 റണ്‍സാണുള്ളത്. ഇതില്‍ രണ്ട് സെഞ്ചുറികളും ഉള്‍പ്പെടും. ബൗളര്‍മാരില്‍ ന്യൂസിലന്റിന്റെ തന്നെ മാറ്റ് ഹെന്ററിയാണ് കൂടുതല്‍ വിക്കറ്റ് നേടിയിട്ടുള്ളത്. താരം 10 വിക്കറ്റാണ് നേടിയത്. ബാറ്റ്‌സ്മാന്‍മാരില്‍ ഇന്ത്യയുടെ ശ്രേയസ് അയ്യര്‍ രണ്ടാം സ്ഥാനത്തുണ്ട്. താരത്തിന് അഞ്ച് മല്‍സരങ്ങളില്‍ നിന്ന് 243 റണ്‍സുണ്ട്.ഇംഗ്ലണ്ടിന്റെ ഡണ്‍ ഡക്കറ്റും ജോ റൂട്ടും മൂന്നും നാലും സ്ഥാനങ്ങളിലുണ്ട്. അഞ്ചാം സ്ഥാനത്ത് ഇന്ത്യയുടെ വിരാട് കോഹ് ലിയാണ്.

നാല് മല്‍സരങ്ങളില്‍ നിന്നാണ് മാറ്റ് ഹെന്ററി 10 വിക്കറ്റ് നേടിയത്. ഒരു മല്‍സരത്തില്‍ താരം അഞ്ച് വിക്കറ്റും നേടിയിരുന്നു. വിക്കറ്റ് വേട്ടയില്‍ വരുണ്‍ ചക്രവര്‍ത്തി രണ്ടാം സ്ഥാനത്തുണ്ട്. താരം ഒമ്പത് വിക്കറ്റ് നേടിയിട്ടുണ്ട്. അഞ്ച് വിക്കറ്റ് നേട്ടവും വരുണ്‍ സ്വന്തമാക്കിയിരുന്നു. മൂന്നാം സ്ഥാനത്ത് ഇന്ത്യയുടെ മുഹമ്മദ് ഷമിയാണ്(9 വിക്കറ്റ്). നാലും അഞ്ചും സ്ഥാനത്ത് ന്യൂസിലന്റിന്റെ മിച്ചല്‍ സാന്റനറും മൈക്കല്‍ ബ്രേസ്വെല്ലുമാണ്. സാന്റനര്‍ക്ക് ഒമ്പതും ബ്രേസ്വെല്ലിന് എട്ടും വിക്കറ്റുണ്ട്.