സിംബാബ്‌വെ ക്രിക്കറ്റിന് ഐസിസിയുടെ വിലക്ക്
സിംബാബ്‌വെ ക്രിക്കറ്റ് അസോസിയേഷന്റെ ഭരണത്തില്‍ രാഷ്ട്രീയ ഇടപെടല്‍ നടന്നതിനെ തുടര്‍ന്നാണ് ഐസിസിയുടെ നടപടി.
ലണ്ടന്‍: സിംബാബ്‌വെ ക്രിക്കറ്റിനെ ഐസിസി അന്താരാഷ്ട്രമല്‍സരങ്ങളില്‍നിന്ന് വിലക്കി. സിംബാബ്‌വെ ക്രിക്കറ്റ് അസോസിയേഷന്റെ ഭരണത്തില്‍ രാഷ്ട്രീയ ഇടപെടല്‍ നടന്നതിനെ തുടര്‍ന്നാണ് ഐസിസിയുടെ നടപടി. ക്രിക്കറ്റ് ബോര്‍ഡിന്റെ ഭരണം സ്വതന്ത്രമാണെന്നും ഇതില്‍ രാഷ്ട്രീയ ഇടപെടലുണ്ടാവരുതെന്നുമാണ് ഐസിസിയുടെ നിയമം. ഈ നിയമമാണ് സിംബാബ്‌വെ ക്രിക്കറ്റ് ബോര്‍ഡ് ലംഘിച്ചത്. ഇതോടെ ഐസിസിയുടെ ഫണ്ടുകളും സിംബാബ്‌വെയ്ക്ക് ലഭിക്കില്ല. വിലക്കിനെത്തുടര്‍ന്ന് ഒക്ടോബറില്‍ നടക്കുന്ന ലോക ട്വിന്റി-20 യോഗ്യതാ റൗണ്ടില്‍ ടീമിന് മല്‍സരിക്കാന്‍ കഴിയില്ല. ഇന്നലെ നടന്ന ഐസിസിയുടെ യോഗത്തിലാണ് തീരുമാനം. അടുത്ത ഒക്ടോബറില്‍ നടക്കുന്ന ഐസിസി യോഗത്തിലാണ് വിലക്ക് പുനപ്പരിശോധിക്കുക.