ചാംപ്യന്‍സ് ലീഗിനെ നിലംപരിശാക്കുന്ന യൂറോപ്പ്യന്‍ സൂപ്പര്‍ ലീഗ്

ലോക ഫുട്‌ബോളില്‍ കഴിഞ്ഞ ദിവസങ്ങളിലുള്ള പ്രധാന ചര്‍ച്ചയും യൂറോപ്പ്യന്‍ സൂപ്പര്‍ ലീഗാണ്.

Update: 2021-04-19 19:23 GMT


ലണ്ടന്‍: ലോക ഫുട്‌ബോളിലെ താരപ്രഭയുള്ള ടൂര്‍ണ്ണമെന്റാണ് ചാംപ്യന്‍സ് ലീഗ്. എന്നാല്‍ കഴിഞ്ഞ ദിവസം രൂപം കൊണ്ട യൂറോപ്പ്യന്‍ സൂപ്പര്‍ ലീഗ് ചാംപ്യന്‍സ് ലീഗിനെ വരും കാലങ്ങളില്‍ ചാരമാക്കുമെന്നാണ് റിപ്പോര്‍ട്ട്. ലോക ഫുട്‌ബോളില്‍ കഴിഞ്ഞ ദിവസങ്ങളിലുള്ള പ്രധാന ചര്‍ച്ചയും യൂറോപ്പ്യന്‍ സൂപ്പര്‍ ലീഗാണ്. ചാംപ്യന്‍സ് ലീഗില്‍ കാലകാലങ്ങളായി യോഗ്യത നേടിയെത്തുന്ന 15 വന്‍കിട ടീമുകളാണ് സൂപ്പര്‍ ലീഗിലേക്ക് കൊഴിഞ്ഞുപോയത്. മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, മാഞ്ചസ്റ്റര്‍ സിറ്റി, ലിവര്‍പൂള്‍, ആഴ്‌സണല്‍, ചെല്‍സി, ടോട്ടന്‍ഹാം എന്നീ ഇംഗ്ലിഷ് ക്ലബ്ബുകളും യുവന്റസ്, എസി മിലാന്‍, ഇന്റര്‍ മിലാന്‍ തുടങ്ങിയ ഇറ്റാലിയന്‍ ക്ലബ്ബുകളും അത്‌ലറ്റിക്കോ മാഡ്രിഡ്, റയല്‍ മാഡ്രിഡ് , ബാഴ്‌സലോണ എന്നിവരടങ്ങിയ സ്പാനിഷ് ക്ലബ്ബുകളുമാണ് നിലവില്‍ യൂറോപ്പ്യന്‍ സൂപ്പര്‍ ലീഗിലേക്ക് വരുന്നത്. യുവേഫായുടെയും ഫിഫയുടെ അനുമതി സൂപ്പര്‍ ലീഗിന് ഇല്ല.


ഫ്രാന്‍സ് പ്രമുഖ ക്ലബ്ബായ പിഎസ്ജി, ജര്‍മ്മനിയിലെ ബയേണ്‍ മ്യൂണിക്ക് എന്നിവര്‍ ലീഗിലേക്ക് വന്നിട്ടില്ല. പ്രീമിയര്‍ ലീഗിലെ നിയമങ്ങള്‍ക്ക് എതിരാണ് സൂപ്പര്‍ ലീഗിലെ നിയമങ്ങളാണെന്നാണ് റിപ്പോര്‍ട്ട്. പ്രീമിയര്‍ ലീഗ് ഭരണസമിതി ഇതിനോടകം അവരുടെ ക്ലബ്ബുകളോട് ലീഗില്‍ നിന്ന് മാറാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.


നിലവില്‍ 20 ടീമുകളാണ് ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുക. എന്നാല്‍ 12 ടീമുകളാണ് ഇതിന് അനുവാദം നല്‍കിയിരിക്കുന്നത്. 15 ടീമുകള്‍ ലീഗില്‍ സ്ഥിരമായി തുടരും. ബാക്കിയുള്ള അഞ്ച് ടീമികള്‍ക്കുള്ള പ്രവേശന മാനദണ്ഡം ലീഗ് പുറത്ത് വിട്ടിട്ടില്ല.


പത്ത് ടീമുകളുള്ള രണ്ട് ഗ്രൂപ്പുകളായിട്ടാണ് മല്‍സരം അരങ്ങേറുക. ആദ്യമെത്തുന്ന നാല് ടീമുകള്‍ ക്വാര്‍ട്ടറില്‍ അണിനിരക്കും. ആഭ്യന്തര ലീഗിലെ മല്‍സരങ്ങളെ ബാധിക്കാത്ത വിധത്തിലാണ് മല്‍സരങ്ങള്‍ ക്രീമികരിക്കുക. റയല്‍ മാഡ്രിഡ് പ്രസിഡന്റ് ഫ്‌ളോറന്റീനാ പെരസിന്റെ കീഴിലാണ് പുതിയ ലീഗ് വരുന്നത്. ലോക ഇതിഹാസ ഫുട്‌ബോള്‍ താരങ്ങള്‍ ഇതിനോടകം ലീഗിനെതിരേ വന്നിട്ടുണ്ട്.


സൂപ്പര്‍ ലീഗിലേക്കുള്ള ക്ലബ്ബുകളുടെ കൊഴിഞ്ഞ് പോക്കിന് പിന്നില്‍ ലഭിക്കുന്ന വരുമാനമാണ്. ലീഗില്‍ പങ്കെടുത്താല്‍ ഓരോ ക്ലബ്ബിനും 400 മില്ല്യണ്‍ ഡോളറാണ് പ്രതിഫലയിനത്തില്‍ ലഭിക്കുന്നത്. ചാംപ്യന്‍സ് ലീഗില്‍ നിന്ന് ലഭിക്കുന്നതിന്റെ നാലിരട്ടിയാണ് ഇത്. ഈ സീസണിലെ ആഭ്യന്തര ലീഗുകള്‍ കഴിഞ്ഞാല്‍ മാത്രമാണ് അടുത്ത തവണ യൂറോപ്പ്യന്‍ സൂപ്പര്‍ ലീഗ് ചാംപ്യന്‍സ് ലീഗ്, യൂറോപ്പാ ലീഗ് എന്നിവയില്‍ അണിനിരയ്ക്കുന്നവരെ കണ്ടെത്തുക




Tags:    

Similar News