ചാംപ്യന്‍സ് ലീഗ്: ബാഴ്സയും യുവന്റസും ഇന്നിറങ്ങും; മെസ്സി കളിക്കില്ല
ഇന്ന് രാത്രി 11.30ന് നടക്കുന്ന മല്‍സരത്തില്‍ ചെല്‍സി ഫ്രഞ്ച് ക്ലബ്ബായ റെനീസനെ നേരിടും. സ്പാനിഷ് ക്ലബ്ബായ സെവിയ്യ ക്രാസ്നോദറിനെയാണ് നേരിടുക. ഈ മല്‍സരവും രാത്രി 11.30നാണ്.
മാഡ്രിഡ്: ചാംപ്യന്‍സ് ലീഗില്‍ ഇന്ന് പ്രമുഖര്‍ കളത്തിലിറങ്ങും. ബാഴ്സലോണ, യുവന്റസ്, ചെല്‍സി, മാഞ്ചസ്റ്റര്‍ യുനൈറ്റഡ് എന്നിവര്‍ക്കാണ് ഇന്ന് മല്‍സരം. ഇന്ന് രാത്രി 11.30ന് നടക്കുന്ന മല്‍സരത്തില്‍ ചെല്‍സി ഫ്രഞ്ച് ക്ലബ്ബായ റെനീസനെ നേരിടും. സ്പാനിഷ് ക്ലബ്ബായ സെവിയ്യ ക്രാസ്നോദറിനെയാണ് നേരിടുക. ഈ മല്‍സരവും രാത്രി 11.30നാണ്. അര്‍ധരാത്രി 1.30ന് നടക്കുന്ന മല്‍സരങ്ങളില്‍ ബാഴ്സലോണ ഡൈനാമോ കീവിനെ നേരിടും.
ബാഴ്സയ്ക്കായി ഇന്ന് സൂപ്പര്‍ താരം മെസ്സി കളിക്കില്ല. ടെന്‍ വണ്ണിലാണ് മല്‍സരം സംപ്രേക്ഷണം ചെയ്യുക. മറ്റൊരു മല്‍സരത്തില്‍ ഇറ്റാലിയന്‍ ശക്തികളായ യുവന്റസ് ഫെറാങ്ക് വാറോസുമായി ഏറ്റുമുട്ടും. ഈ മല്‍സരം 1.30ന് ടെന്‍ ടൂവില്‍ സംപ്രേക്ഷണം ചെയ്യും. പിഎസ്ജി കൊമ്പുകോര്‍ക്കുന്നത് ജര്‍മന്‍ ക്ലബ്ബ് ലെപ്സിഗുമായാണ്. മല്‍സരം 1.30ന് ടെന്‍ ത്രീയില്‍ സംപ്രേക്ഷണം ചെയ്യും. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ എതിരാളി തുര്‍ക്കി ക്ലബ്ബ് ഇസ്താബൂള്‍ ബാസ്‌കസെഹിറാണ്. ലാസിയോ ഏറ്റുമുട്ടുക സെനിറ്റ് സെന്റ് പീറ്റേഴ്സ്ബര്‍ഗുമായാണ്. ബോറൂസിയാ ഡോര്‍ട്ടുമുണ്ടിന്റെ എതിരാളികള്‍ ക്ലബ്ബ് ബ്രൂഗ്സാണ്.