ചെല്‍സി വിങര്‍ ഓഡോയിക്കും കൊറോണ; പ്രീമിയര്‍ ലീഗും നിര്‍ത്തിവയ്ക്കും
ഓഡോയിക്ക് രോഗം സ്ഥിരീകരിച്ചതോടെ മറ്റ് താരങ്ങളും നിരീക്ഷണത്തിലാണ്. ഇതോടെ ചെല്‍സിയുടെ പരിശീലന സ്റ്റേഡിയം അടച്ചിട്ടു.
ലണ്ടന്‍: ചെല്‍സി വിങര്‍ കാലോ ഹഡ്‌സന്‍ ഓഡോയിക്കും കൊറോണ വൈറസ് ബാധ. പ്രീമിയര്‍ ലീഗ് ക്ലബ്ബായ ചെല്‍സി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഓഡോയിക്ക് രോഗം സ്ഥിരീകരിച്ചതോടെ മറ്റ് താരങ്ങളും നിരീക്ഷണത്തിലാണ്. ഇതോടെ ചെല്‍സിയുടെ പരിശീലന സ്റ്റേഡിയം അടച്ചിട്ടു. നേരത്തെ തന്നെ സ്റ്റേഡിയം അടച്ചിട്ടിരുന്നു. ആദ്യമായാണ് ഒരു പ്രീമിയര്‍ ലീഗ് താരത്തിന് കൊറോണ സ്ഥിരീകരിക്കുന്നത്. നേരത്തെ ആഴ്‌സണല്‍ കോച്ച് മൈക്കിള്‍ അര്‍ട്ടെറ്റയ്ക്കും കൊറോണ സ്ഥിരീകരിച്ചിരുന്നു.
കൂടാതെ യുവന്റസ് താരമായ ഡാനിയേലാ റുഗാനിക്കും രോഗം സ്ഥിരീകരിച്ചിരുന്നു. മാഞ്ചസ്റ്റര്‍ സിറ്റി താരം ബെഞ്ചമിന്‍ മെന്റിയും നിരീക്ഷണത്തിലാണ്. അതിനിടെ പ്രീമിയര്‍ ലീഗ് ഉടന്‍ നിര്‍ത്തിവച്ചേക്കുമെന്നും റിപോര്‍ട്ടുണ്ട്. ഇതിനായി ഉടന്‍തന്നെ ലീഗ് അടിയന്തരയോഗം വിളിക്കുന്നുണ്ട്. സ്പാനിഷ് ലീഗും ഇറ്റാലിയന്‍ സീരി എയും ഇതിനോടകം നിര്‍ത്തിവച്ചിരുന്നു. ഫ്രഞ്ച് ലീഗും ജര്‍മന്‍ ബുണ്ടസയും അടച്ചിട്ട സ്റ്റേഡിയത്തിലാണ് നടക്കുന്നത്.