യൂറോപ്പ്യന്‍ സൂപ്പര്‍ ലീഗ്; മാഞ്ചസ്റ്റര്‍ സിറ്റിയും ചെല്‍സിയും പിന്‍മാറുന്നു
കഴിഞ്ഞ ദിവസങ്ങള്‍ രാജ്യത്ത് മുഴുവനും ലീഗിനെതിരേ പ്രതിഷേധം അലയടിച്ചിരുന്നു.
സ്റ്റാംഫോഡ് ബ്രിഡ്ജ്: യൂറോപ്പില്‍ തുടക്കം കുറിച്ച സൂപ്പര്‍ ലീഗില്‍ നിന്നും പിന്‍മാറാന്‍ ഒരുങ്ങി പ്രീമിയര്‍ ലീഗിലെ ബിഗ് സിക്‌സിലെ ചെല്‍സിയും മാഞ്ച്‌സറ്റര്‍ സിറ്റിയും. ആരാധകരുടെ പ്രതിഷേധത്തിനടിമപ്പെട്ടാണ് ഇരുടീമും ലീഗുമായി മുന്നോട്ട് പോവേണ്ടെന്ന തീരുമാനത്തിലെത്തിയത്. ഇന്ന് ചെല്‍സിയുടെ മല്‍സരം നടക്കുന്ന സ്റ്റാംഫോഡ് ബ്രിഡ്ജിന് മുന്നില്‍ ആയിരകണക്കിന് ആരാധകരാണ് സൂപ്പര്‍ ലീഗിന് എതിര്‍പ്പുമായി രംഗത്ത് വന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്ത് മുഴുവനും ലീഗിനെതിരേ പ്രതിഷേധം അലയടിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ക്ലബ്ബുകളുടെ പിന്‍വാങ്ങല്‍.
എന്നാല്‍ അന്തിമ തീരുമാനം ക്ലബ്ബുകള്‍ പ്രഖ്യാപിച്ചിട്ടില്ലെന്നാണ് സൂപ്പര്‍ ലീഗ് അധികൃതരുടെ മറുപടി. പ്രീമിയര്‍ ലീഗിലെ ബിഗ് സിക്‌സായ ലിവര്‍പൂള്‍,ചെല്‍സി, ആഴ്‌സണല്‍, മാഞ്ച്‌സറ്റര്‍ യുനൈറ്റഡ്, മാഞ്ച്‌സറ്റര്‍ സിറ്റി, ടോട്ടന്‍ഹാം എന്നിവരും മറ്റ് ആറുക്ലബ്ബുകളുമാണ് യൂറോപ്പ്യന്‍ സൂപ്പര്‍ ലീഗുമായി മുന്നോട്ട് പോവുന്നത്. എല്ലാ രാജ്യത്തും ലീഗിനെതിരേ പ്രതിഷേധം അലയടിക്കുകയാണ്. എന്നാല്‍ ക്ലബ്ബിന്റെ വരുമാനം കൂടുമെന്ന ലക്ഷ്യത്തിലാണ് താരങ്ങള്‍ ഇതിന് മുന്നോട്ട് വന്നത്. എന്നാല്‍ പല സ്ഥലങ്ങളിലും സര്‍ക്കാരും ഫുട്‌ബോള്‍ ഭരണസമിതിയും ലീഗിനെതിരാണ്.