ഫിഫാ ബെസ്റ്റ്; റൊണാള്‍ഡോയുടെ വോട്ട് മെസ്സിക്ക്; മെസ്സിയുടെ വോട്ട് നെയ്മറിന്
മെസ്സി തന്റെ വോട്ടിങ് ലിസ്റ്റില്‍ നിന്ന് റൊണാള്‍ഡോയെ പൂര്‍ണ്ണമായും ഒഴിവാക്കി.
പാരിസ്; ഫിഫയുടെ മികച്ച താരത്തിനുള്ള തന്റെ വോട്ട് സൂപ്പര്‍ താരം ലയണല്‍ മെസ്സിക്ക് നല്‍കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. എന്നാല്‍ മെസ്സി തന്റെ വോട്ട് നല്‍കിയതാവട്ടെ ഉറ്റസൂഹൃത്ത് നെയ്മര്‍ക്കും. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഫിഫാ ബെസ്റ്റിന്റെ സൂപ്പര്‍ താരങ്ങളുടെ വോട്ടുകള്‍ പുറത്ത് വിട്ടപ്പോഴാണ് ആര്‍ ആര്‍ക്കൊക്കെ വോട്ട് ചെയ്‌തെന്ന വിവരം പുറത്ത് വന്നത്. ദേശീയ ടീം ക്യാപ്റ്റന്‍മാരുടെ വോട്ടാണ്് പുറത്ത് വിട്ടിരിക്കുന്നത്. ഇതനുസരിച്ച് ഒരാള്‍ക്ക് മൂന്ന് വോട്ട് വീതമാണുള്ളത്. റൊണാള്‍ഡോയുടെ ആദ്യം വോട്ട് അവാര്‍ഡ് നേടിയ റോബര്‍ട്ടോ ലെവന്‍ഡോസ്‌കിയ്ക്കാണ്. രണ്ടാം വോട്ടാണ് മെസ്സിക്ക് നല്‍കിയത്. മൂന്നാം വോട്ട് തന്റെ ഇഷ്ടപ്പെട്ട ആരാധകന്‍ ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെയ്ക്കാണ്. എന്നാല്‍ മെസ്സി തന്റെ വോട്ടിങ് ലിസ്റ്റില്‍ നിന്ന് റൊണാള്‍ഡോയെ പൂര്‍ണ്ണമായും ഒഴിവാക്കി. ആദ്യ വോട്ട് നെയ്മറിനും രണ്ടാം വോട്ട് എംബാപ്പെയ്ക്കും മൂന്നാം വോട്ട് ലെവന്‍ഡോസ്‌കിക്കുമാണ്. സ്‌പെയിന്‍ ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസിന്റെ വോട്ടിങ് ലിസ്റ്റില്‍ റൊണാള്‍ഡോയും മെസ്സിയുമില്ല. ലെവന്‍ഡോസ്‌കി, തിയാഗോ അല്‍ക്കാന്‍ട്ര, നെയ്മര്‍ എന്നിവര്‍ക്കാണ് റയല്‍ താരം റാമോസിന്റെ വോട്ട്. അവാര്‍ഡ് ജേതാവായ ബയേണ്‍ താരം ലെവന്‍ഡോസ്‌കിയുടെ വോട്ടുകള്‍ തിയാഗോ അല്‍ക്കാന്‍ട്ര, നെയ്മര്‍, കെവിന്‍ ഡി ബ്രൂണി എന്നിവര്‍ക്കാണ്. ലൂക്കാ മൊഡ്രിക്ക് തന്റെ വോട്ട് ലെവന്‍ഡോസ്‌കി, റാമോസ്, മുഹമ്മദ് സലാഹ് എന്നിവര്‍ക്കാണ് നല്‍കിയത്. വിര്‍ജില്‍ വാന്‍ ഡെക്ക് വോട്ട് ചെയ്തത് സാദിയോ മാനെ, മുഹമ്മദ് സലാഹ്, തിയാഗോ അല്‍ക്കാന്‍ട്ര എന്നിവര്‍ക്കാണ്.