ഫിഫാ ബെസ്റ്റ്; ടുഷേല്‍ മികച്ച കോച്ച്; മെന്‍ഡി ഗോള്‍കീപ്പര്‍; വനിതാ താരം അലക്സിയാ
ഫെയര്‍ പ്ലേ അവാര്‍ഡ് ഡെന്മാര്ക്ക് ദേശീയ ടീമിന് ലഭിച്ചു.
സൂറിച്ച്: ഫിഫയുടെ പോയ വര്‍ഷത്തെ മികച്ച കോച്ചിനുള്ള പുരസ്കാരം ചെല്‍സിയുടെ തോമസ് ടുഷേലിന്. ചെല്‍സിക്ക് കഴിഞ്ഞ വര്‍ഷം ചാംപ്യന്‍സ് ലീഗ് കിരീടവും ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ രണ്ടാം സ്ഥാനവും നല്‍കിയത് ടുഷേലാണ്. മികച്ച വനിതാ താരം ബാഴ്സലോണയുടെ അലക്സിയാ പുതിയസാണ്. ബാഴ്സയ്ക്കായി ഇത്തവണ ലീഗ് കിരീടവും ചാംപ്യന്‍സ് ലീഗ് കിരീടവും നേടാന്‍ അലക്സിയ്ക്കായിരുന്നു.
മികച്ച പുരുഷ ഗോള്‍ കീപ്പര്‍ ചെല്‍സിയുടെ എഡ്വേര്‍ഡ് മെന്‍ഡിയാണ്. ചെല്‍സിയുടെ കഴിഞ്ഞ വര്‍ഷത്തെ നേട്ടങ്ങള്‍ക്ക് പിന്നില്‍ സെനഗല്‍ ഗോള്‍കീപ്പറുടെ മിടുക്കായിരുന്നു. മികച്ച ഗോളിനുള്ള പുഷ്കാസ് പുരസ്കാരം ടോട്ടന്‍ഹാമിന്റെ എറിക് ലമേലയക്കാണ്. പോയവര്‍ഷം പുരുഷ താരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ (115) പോര്‍ച്ചുഗല്‍-യുനൈറ്റഡ് സ്റ്റാര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ ജൂറിയുടെ പ്രത്യേക പുരസ്കാരത്തിന് അര്‍ഹരായി. ഫെയര്‍ പ്ലേ അവാര്‍ഡ് ഡെന്മാര്ക്ക് ദേശീയ ടീമിന് ലഭിച്ചു. ആരാധകര്‍ക്കുള്ള പുരസ്കാരം ഡെന്മാര്ക്ക്, ഫിന്‍ലാന്റ് ആരാധകര്‍ക്ക് ലഭിച്ചു.