'റൊണാള്‍ഡോയെ പോലെ ആവണം'; നാജി അല്‍ ബാബയുടെ സ്വപ്നം തകര്‍ത്ത് ഇസ്രായേല്‍ സൈന്യം

വെസ്റ്റ്ബാങ്കിലെ ഹല്‍ഹൂലിലെ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ ദിവസവും മണിക്കൂറുകളാണ് നാജി പരിശീലനത്തില്‍ ഏര്‍പ്പെടാറുള്ളത്.

Update: 2024-12-07 14:49 GMT

വെസ്റ്റ്ബാങ്ക്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പോലെ ആവാന്‍ മോഹിച്ച നാജി അല്‍ ബാബയെ വെടിവച്ചു കൊന്ന് ഇസ്രായേല്‍ സൈന്യം. നവംബര്‍ നാലിനാണ് 14കാരനായ നാജി അല്‍ ബാബ ഇസ്രായേല്‍ വെടിവയ്പില്‍ കൊല്ലപ്പെട്ടത്. അധിനിവേശ വെസ്റ്റ്ബാങ്കിലാണ് നാജി അല്‍ ബാബ താമസിക്കുന്നത്. എപ്പോഴും പുഞ്ചിരിക്കുന്ന ശാന്ത സ്വഭാവവുമുള്ള നാജി അല്‍ ബാബയുടെ മരണം പ്രദേശവാസികളെയും കുടുംബങ്ങളെയും കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. വെസ്റ്റ്ബാങ്കിലെ ഹല്‍ഹൂലിലെ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ ദിവസവും മണിക്കൂറുകളാണ് നാജി പരിശീലനത്തില്‍ ഏര്‍പ്പെടാറുള്ളത്.


 ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ പോലെ ലോകം അറിയുന്ന ഒരു ഫുട്‌ബോള്‍ താരമാവുകയെന്നതായിരുന്നു നാജിയുടെ സ്വപ്‌നം. അതിനായിരുന്ന പ്രഥമ പരിഗണനയും. എന്നാല്‍ നവംബര്‍ പതിനാലിന് സുഹൃത്തുക്കളോടൊപ്പം ഫുട്‌ബോള്‍ കളിക്കുന്നതിനിടെയാണ് ഇസ്രായേല്‍ വെടിവയ്പ് നടത്തിയത്.

പതിവ് പോലെ സ്‌കൂള്‍ വിട്ട് വന്ന് ഭക്ഷണം കഴിച്ച് സുഹൃത്തുക്കള്‍ക്കൊപ്പം നാജി കളിക്കാന്‍ പോയിരുന്നു. ഇവിടെ വച്ചാണ് നാജി കൊല്ലപ്പെടുന്നത്. കുട്ടികള്‍ക്ക് നേരെ ഇസ്രായേല്‍ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു. നാല് വെടിയുണ്ടകളാണ് നാജിയുടെ മേല്‍ പതിച്ചത്. വെടിയേറ്റ കുട്ടിയെ അരമണിക്കൂറോളം ചികില്‍സ നല്‍കാതെ ഇസ്രായേല്‍ സൈന്യം കിടത്തിയിരുന്നു. തുടര്‍ന്ന് ഏറെ നേരത്തെ പ്രതിഷേധത്തിന് ശേഷമാണ് നാജിയെ ഇസ്രായേല്‍ സൈന്യം വിട്ടുകൊടുത്തത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇസ്രായേല്‍ ആക്രമണത്തില്‍ നിരവധി താരങ്ങളും പരിശീലകരും കൊല്ലപ്പെട്ടിരുന്നു.


Tags:    

Similar News