കേരള വിമന്‍സ് ഫുട്‌ബോള്‍ ലീഗ് ചാപ്യന്‍ഷിപ്പിന് നാളെ തുടക്കം
കോഴിക്കോട് ഇഎംഎസ് കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ നാളെ വൈകുന്നേരം നാലിന് നടക്കുന്ന ഉദ്ഘാടന മല്‍സരത്തില്‍ ഗോകുലം കേരള എഫ്‌സി, കേരള യുണൈറ്റഡ് എഫ്‌സിയെ നേരിടും. ഡോണ്‍ ബോസ്‌കോ എഫ്എ, കടത്തനാട് രാജാ എഫ്എ, ലൂക്കാ സോക്കര്‍ ക്ലബ്ബ്, കേരളാ ബ്ലാസ്‌റ്റേഴ്‌സ്് എഫ്‌സി, ലോര്‍ഡ്‌സ് എഫ്എ, കൊച്ചി വൈഎംഎഎ, എമിറേറ്റ്‌സ് എസ് സി, എസ് ബി എഫ്എ പൂവാര്‍, ബാസ്‌കോ ഒതുക്കുങ്ങള്‍ എന്നിവയാണ് മറ്റു ടീമുകള്‍
കൊച്ചി: കേരള ഫുട്‌ബോള്‍ അസോസിയേഷന്‍(കെഎഫ്എ)യുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കേരള വിമന്‍സ് ലീഗ് ഫുട് ബോള്‍ ചാംപ്യന്‍ഷിപ്പിന്റെ നാലാം പതിപ്പിന് നാളെ തുടക്കം. ഗോകുലം കേരള എഫ്‌സി, ഡോണ്‍ ബോസ്‌കോ എഫ്എ, കേരള യുണൈറ്റഡ് എഫ് സി, കടത്തനാട് രാജാ എഫ്എ, ലൂക്കാ സോക്കര്‍ ക്ലബ്ബ്, കേരളാ ബ്ലാസ്‌റ്റേഴ്‌സ്് എഫ്‌സി, ലോര്‍ഡ്‌സ് എഫ്എ, കൊച്ചി വൈഎംഎഎ, എമിറേറ്റ്‌സ് എസ് സി, എസ് ബി എഫ്എ പൂവാര്‍, ബാസ്‌കോ ഒതുക്കുങ്ങള്‍ എന്നിവയാണ് കേരള വിമന്‍സ് ലീഗില്‍ പങ്കെടുക്കുന്ന ടീമുകള്‍.
ലീഗ് കം നോക്കൗട്ട് അടിസ്ഥാനത്തിലായിരിക്കും മല്‍സരങ്ങള്‍. കേരള വിമന്‍സ് ലീഗിലെ വിജയികള്‍, ആള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ സംഘടിപ്പിക്കുന്ന, ഇന്ത്യന്‍ വിമന്‍സ് ലീഗില്‍ പങ്കെടുക്കാന്‍ യോഗ്യത നേടുമെന്ന് കെഎഫ്എ പ്രസിഡന്റ് ടോം ജോസ്, കെഎഎഫ് ജനറല്‍ സെക്രട്ടറി പി അനില്‍ കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.കോഴിക്കോട് ഇഎംഎസ് കോര്‍പ്പറേഷന്‍ സ്‌റ്റേഡിയം, എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് കേരള വിമന്‍സ് ലീഗ് അരങ്ങേറുക.
കോഴിക്കോട് ഇഎംഎസ് കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ നാളെ വൈകുന്നേരം നാലിന് നടക്കുന്ന ഉദ്ഘാടന മല്‍സരത്തില്‍ ഗോകുലം കേരള എഫ്‌സി, കേരള യുണൈറ്റഡ് എഫ്‌സിയെ നേരിടും. അതേസമയം തന്നെ എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയും, എമിറേറ്റ്‌സ് എസ് സിയും തമ്മില്‍ ഏറ്റുമുട്ടും.ഒക്ടോബര്‍ 15 നാണ് ലീഗിന്റെ പരിസമാപ്തി.എഎഫ്‌സി ഏഷ്യന്‍ വിമന്‍സ് കപ്പ് 2022, അണ്ടര്‍ 17 വിമന്‍സ് വേള്‍ഡ് കപ്പ് എന്നീ മല്‍സരങ്ങളില്‍ ഇന്ത്യ ആതിഥേയത്വം വഹിക്കുമ്പോള്‍ ഇന്ത്യന്‍ വനിതകള്‍ക്ക് അതൊരു പ്രത്യേകത പ്രചോദനമായിരിക്കുമെന്നും കെഎഫ്എ ഭാരവാഹികള്‍ വ്യക്തമാക്കി.രാംകോ ജനറല്‍ മാനേജര്‍ എ ഗോപകുമാര്‍, സ്‌കോര്‍ ലൈന്‍ സ്‌പോര്‍ട്‌സ് ഡയറക്ടര്‍ ഫിറോസ് മീരാന്‍, സ്‌കോര്‍ലൈന്‍ ഡയറക്ടര്‍ മിന്നാ ജയേഷ്, പ്ലേ വെല്‍ സ്‌പോര്‍ട്‌സ് സിഇഒ ചെന്താമരാക്ഷന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.