പാരിസ്; ഫ്രഞ്ച് ലീഗില്‍ ഗോളടിയില്‍ സ്ട്രൈക്കര്‍ കിലിയന്‍ എംബാപ്പെയുടെ കുതിപ്പ് തുടരുന്നു. മോണ്ട്പെല്ലിയറിനെതിരായ മല്‍സരത്തില്‍ ഗോള്‍ നേടിയതോടെ സീസണില്‍ 20 ഗോളെന്ന റെക്കോഡിനൊപ്പമെത്താന്‍ എംബാപ്പെയ്ക്ക് കഴിഞ്ഞു. ലീഗില്‍ ആറാം സ്ഥാനത്തുള്ള മോണ്ട്പെല്ലിയറിനെ 5-1നാണ് പിഎസ്ജി തോല്‍പ്പിച്ചത്. ഇതോടെ ഒന്നാം സ്ഥാനത്തുള്ള പിഎസ്ജിക്ക് 15 പോയിന്റിന്റെ ലീഡുണ്ട്. നെയ്മര്‍, കവാനി എന്നിവരുടെ അഭാവം ടീമിനെ യാതൊരു തരത്തിലും ബാധിച്ചിട്ടില്ല എന്ന തരത്തിലായിരുന്നു പിഎസ്ജിയുടെ പ്രകടനം. കുര്‍സാവ(20), ഡി മരിയ(45), എന്കുന്ങ്കുവ്(73), ഡിസില്‍വ(78), എംബാപ്പെ എന്നിവരാണ് പിഎസ്ജിയ്ക്കായി ഗോളടിച്ചത്. 31ാം മിനിറ്റില്‍ മോളെറ്റാണ് മോണ്ട്പെല്ലിയറിന് ആശ്വാസ ഗോള്‍ നേടിയത്. 19 ലീഗ് മല്‍സരത്തില്‍ നിന്നാണ് എംബാപ്പെ 20 ഗോള്‍ നേടിയത്. കഴിഞ്ഞ സീസണില്‍ താരം 15 ഗോളാണ് നേടിയത്.