ഫിഫാ അറബ് കപ്പ്; സെമി ഫൈനല്‍ പോര് നാളെ
മൊറോക്കോയെ ഷൂട്ടൗട്ടില്‍ വീഴ്ത്തിയാണ് അള്‍ജീരിയ എത്തുന്നത്.
ദോഹ: ഫിഫാ അറബ് കപ്പ് സെമി ഫൈനല്‍ മല്‍സരങ്ങള്‍ക്ക് നാളെ തുടക്കമാവും. ആദ്യ സെമിയില്‍ ആതിഥേയരായ ഖത്തര്‍ അള്‍ജീരിയയുമായി ഏറ്റുമുട്ടും. നാളെ രാത്രി 10 മണിക്ക് അല്‍തുമാമ സ്റ്റേഡിയത്തിലാണ് മല്‍സരം. റാസ് അബൂ അബൂദില്‍ നടക്കുന്ന രണ്ടാം സെമിയില്‍ തുണീഷ്യയും ഈജിപ്തും തമ്മില്‍ ഏറ്റുമുട്ടും. ഖത്തര്‍ യുഎഇയെ എതിരില്ലാത്ത അഞ്ച് ഗോളിന് ക്വാര്‍ട്ടറില്‍ വീഴ്ത്തിയാണ് വരുന്നത്. മൊറോക്കോയെ ഷൂട്ടൗട്ടില്‍ വീഴ്ത്തിയാണ് അള്‍ജീരിയ എത്തുന്നത്.
ക്വാര്‍ട്ടറില്‍ ഒമാനെ തകര്‍ത്താണ് തുണീഷ്യയുടെ വരവ്.ജോര്‍ദ്ദാനെ ക്വാര്‍ട്ടറില്‍ 3-1ന് പരാജയപ്പെടുത്തിയാണ് കരുത്തരായ ഈജിപ്ത് സെമിയില്‍ കടന്നത്.