ഫ്രാന്‍സിലും ഫുട്‌ബോള്‍ മേളയ്ക്ക് തുടക്കം; ഫ്രഞ്ച് കപ്പ് ജൂലായില്‍; കാണികള്‍ക്ക് പ്രവേശനം
കാണികള്‍ക്ക് പ്രവേശനം നല്‍കിയാണ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുന്നത്. ജൂലായ് 24നാണ് ഫ്രഞ്ച് കപ്പ് ഫൈനല്‍ അരങ്ങേറുന്നത്.
പാരിസ്: യൂറോപ്പിലെ ഫുട്‌ബോള്‍ മാമാങ്കത്തിന് എല്ലാ രാജ്യങ്ങളും വീണ്ടും തുടക്കമിട്ടതിന് പിന്നാലെ ഫ്രാന്‍സിലും വീണ്ടും ഫുട്‌ബോള്‍ ആരവം. ജൂലായ് മാസത്തിലാണ് ഫ്രാന്‍സില്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന് തുടക്കമിടുന്നത്. ഫ്രഞ്ച് കപ്പ് ഫൈനലും ലീഗ് കപ്പ് ഫൈനലുമാണ് ജൂലായില്‍ നടക്കുന്നത്.
കാണികള്‍ക്ക് പ്രവേശനം നല്‍കിയാണ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുന്നത്. ജൂലായ് 24നാണ് ഫ്രഞ്ച് കപ്പ് ഫൈനല്‍ അരങ്ങേറുന്നത്. ഫൈനലില്‍ ഫ്രഞ്ച് ലീഗ് വണ്‍ ചാംപ്യന്‍മാരായ പിഎസ്ജി നേരിടുന്നത് സെന്റ് ഐറ്റീനെയെയാണ്. ഓഗസ്റ്റ് രണ്ടിന് നടക്കുന്ന ലീഗ് കപ്പ് ഫൈനലില്‍ ലിയോണ്‍ പിഎസ്ജിയെ നേരിടും. മാര്‍ച്ചില്‍ നിര്‍ത്തിവച്ച മല്‍സരങ്ങളാണ് തുടരുന്നത്. രണ്ട് മല്‍സരങ്ങള്‍ക്കും കാണികള്‍ക്ക് പ്രവേശനം നല്‍കും. 5,000 പേര്‍ക്കാണ് പ്രവേശനം നല്‍കുകയെന്ന് ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷന്‍ അറിയിച്ചു.
ജൂലായ് 11ന് നടക്കുന്ന യോഗത്തില്‍ കൂടുതല്‍ തീരുമാനം കൈക്കൊള്ളുമെന്നും ഫെഡറേഷന്‍ അറിയിച്ചു. കൊറോണാ വ്യാപനത്തെ തുടര്‍ന്ന് ലോകത്താകമാനം ഫുട്‌ബോള്‍ മല്‍സരം താല്‍ക്കാലികമായി നിര്‍ത്തിവച്ചപ്പോള്‍ ഫ്രാന്‍സും ഇതിന്റെ ചുവട് പിടിച്ചിരുന്നു. എന്നാല്‍ ഫ്രഞ്ച് ലീഗ് വണ്‍ പൂര്‍ത്തീകരിക്കാതെ കൂടുതല്‍ പോയിന്റുള്ള പിഎസ്ജിയെ ചാംപ്യന്‍മാരായി പ്രഖ്യാപിക്കുകയായിരുന്നു. നേരത്തെ ഫ്രഞ്ച് ലീഗ് അവസാനിപ്പിച്ച് ചാംപ്യന്‍മാരെ പ്രഖ്യാപിച്ചതില്‍ വന്‍ വിമര്‍ശനവും ഉയര്‍ന്നിരുന്നു.