മാതാവിന് പുതിയ സുഹൃത്ത്; സന്തോഷമെന്ന് നെയ്മര്‍
റാമോസുമായി താന്‍ പ്രണയത്തിലാണെന്ന് നദീന്‍ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്
സാവോപോളോ: ബ്രസീലിയന്‍ സ്റ്റാര്‍ സ്‌ട്രൈക്കര്‍ നെയ്മറിന്റെ മാതാവിന് പുതിയ ആണ്‍ സുഹൃത്ത്. നെയ്മറുടെ ആരാധകനായ 22 കാരനാണ് 52കാരിയായ മാതാവ് നദീന്‍ ഗോണ്‍കാല്‍വാസിന്റെ പുതിയ സുഹൃത്ത്. ഫോര്‍ കെ ഈസിയെന്ന ഗെയിമിങ് സംഘത്തിലെ അംഗമായ റാമോസ് ഒരു മോഡല്‍ കൂടിയാണ്.
നെയ്മറേക്കാള്‍ ആറു വയസ്സ് കുറവാണ് റാമോസിന്. റാമോസുമായി താന്‍ പ്രണയത്തിലാണെന്ന് നദീന്‍ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്. ഫോട്ടോയ്ക്ക് താഴെ പിഎസ്ജി സ്‌ട്രൈക്കര്‍ കൂടിയായ നെയ്മര്‍ പ്രതികരിച്ചിട്ടുണ്ട്. അമ്മേ സന്തോഷവതിയായിരിക്കൂ. ലൗവ് യൂ എന്നാണ് താരത്തിന്റെ കമ്മന്റ്. എന്നാല്‍ നെയ്മറുടെ പ്രതികരണം ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.
നെയ്മറുടെ ഫോട്ടോയ്ക്ക് താഴെ 2017ല്‍ റാമോസ് കമ്മന്റ് ചെയ്തിരുന്നു. അങ്ങ് ഗ്രൗണ്ടില്‍ കളിക്കുന്നത് കാണാന്‍ മനോഹരമാണെന്നും അത് പ്രചോദനമാവാറുണ്ടെന്നും അത്യൂന്നതങ്ങള്‍ കീഴടക്കട്ടേയെന്ന് കമ്മന്റില്‍ പറയുന്നു. എന്നെങ്കിലും താങ്കള്‍ ഈ കമ്മന്റ് വായിക്കുമെന്നും അതില്‍ പറയുന്നു. പിതാവും നെയ്മറുടെ ഏജന്റ് കൂടിയായ വാഗ്നര്‍ റിബേറോയെ 2016ലാണ് മാതാവ് വിവാഹമോചനം ചെയ്തത്.