പ്രീമിയര്‍ ലീഗില്‍ ടോട്ടന്‍ഹാമിന് ജയം; റെലഗേഷന്‍ പോരാട്ടം കനക്കുന്നു
അഞ്ച് മല്‍സരങ്ങള്‍ ശേഷിക്കെ ആറ് ടീമുകളാണ് റെഗലഗേഷനില്‍ നിന്ന് രക്ഷപ്പെടാന്‍ കുതിക്കുന്നത്.
ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടന്‍ഹാം വിജയവഴിയില്‍. എവര്‍ട്ടണെതിരേ എതിരില്ലാത്ത ഒരു ഗോളിന്റെ ജയമാണ് ടോട്ടന്‍ഹാം നേടിയത്. എവര്‍ട്ടണ്‍ താരം കീനിന്റെ സെല്‍ഫ് ഗോളാണ് സ്പര്‍സിന് തുണയായത്. സ്പര്‍സ് ലീഗില്‍ എട്ടാം സ്ഥാനത്താണ്. അതിനിടെ ലീഗിലെ റെലഗേഷന്‍ പോരാട്ടം കടുക്കുകയാണ്.
അഞ്ച് മല്‍സരങ്ങള്‍ ശേഷിക്കെ ആറ് ടീമുകളാണ് റെഗലഗേഷനില്‍ നിന്ന് രക്ഷപ്പെടാന്‍ കുതിക്കുന്നത്. അവസാന സ്ഥാനത്ത് നില്‍ക്കുന്ന ആറ് ടീമുകളില്‍ നിന്ന് മൂന്ന് ടീം പുറത്താവും. നിലവില്‍ ബ്രിങ്ടണ്‍, വെസ്റ്റ്ഹാം, വാറ്റ്‌ഫോഡ്, ആസ്റ്റണ്‍ വില്ല, ബേണ്‍മൗത്ത്, നോര്‍വിച്ച് എന്നിവരാണ് അവസാന ആറ് സ്ഥാനങ്ങളില്‍ നില്‍ക്കുന്നത്.
ബ്രിങ്ടണ്‍, വെസ്റ്റ്ഹാം, വാറ്റ്‌ഫോഡ് എന്നിവര്‍ ആറു പേരിലെ ആദ്യ മൂന്ന് സ്ഥാനക്കാരാണ്. ആറു പേര്‍ക്കും ശേഷിക്കുന്ന മല്‍സരങ്ങള്‍ നിര്‍ണ്ണായകമാണ്. എന്നാല്‍ പോരാട്ടം കൂടുതല്‍ ബുദ്ധിമുട്ടുള്ളത് അവസാന സ്ഥാനക്കാരായ ആസ്റ്റണ്‍ വില്ല, ബേണ്‍മൗത്ത്, നോര്‍വിച്ച് എന്നിവരാണ്. നിലവില്‍ പുറത്താവന്‍ സാധ്യതയുള്ള ടീമുകള്‍ ഇവരാണ്.