യൂറോപ്പാ ലീഗ്; വോള്‍വ്‌സ് വീണു; യുനൈറ്റഡ് - സെവിയ്യ സെമി ഫൈനല്‍
88ാം മിനിറ്റില്‍ സെവിയ്യയുടെ ഒകാമ്പോസ് ആണ് അവരുടെ വിജയഗോള്‍ നേടിയത്
ബെര്‍ലിന്‍: യൂറോപ്പാ ലീഗില്‍ നിന്ന് ഇംഗ്ലിഷ് ചെകുത്താന്‍മാരായ വോള്‍വ്‌സ് പുറത്തായി. വമ്പന്‍മാരെ വീഴ്ത്തുന്ന വോള്‍വ്‌സിന് ഇന്ന് നടന്ന ക്വാര്‍ട്ടറില്‍ സ്പാനിഷ് ക്ലബ്ബ് സെവിയ്യയെ വീഴ്ത്താനായില്ല. അവസാനം വരെ പിടിച്ച് നിന്ന വോള്‍വ്‌സിനെ ഞെട്ടിച്ചു കൊണ്ട് 88ാം മിനിറ്റില്‍ സെവിയ്യയുടെ ഒകാമ്പോസ് ആണ് അവരുടെ വിജയഗോള്‍ നേടിയത്. ഇതോടെ സെവിയ്യ-യുനൈറ്റഡ് സെമി പോരാട്ടത്തിന് കളമൊരുങ്ങി.
ഇന്ന് നടന്ന മറ്റൊരു ക്വാര്‍ട്ടറില്‍ ഉക്രൈയ്ന്‍ ക്ലബ്ബായ ശക്തര്‍ സെമിയില്‍ കടന്നു. സ്വിസ് ക്ലബ്ബായ എഫ് സി ബേസലിനെ 4-1ന് തോല്‍പ്പിച്ചാണ് ശക്തര്‍ സെമിയില്‍ കടന്നത്. സെമിയില്‍ ഇന്റര്‍മിലാനെയാണ് അവര്‍ നേരിടുക. ജര്‍മ്മനിയില്‍ 16, 17 തിയ്യതികളിലാണ് സെമി പോരാട്ടം.