വയനാട് : മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വനിതാ ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് ഫറോഖ് സ്വദേശിനിയും ജനറല്‍ സര്‍ജറി വിഭാഗം അസിസ്റ്റന്റ് പ്രഫസറുമായ കെ ഇ ഫെലിസ് നസീര്‍(31)ആണ് മരിച്ചത്.
ആശുപത്രി കാംപസിലെ വസതിയില്‍ ഡോക്ടറെ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഞായര്‍ വൈകീട്ട് ഡോക്ടറെ ആശുപത്രിയിലെ അത്യാഹിതവിഭാഗത്തില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.