രണ്ട് പേര്‍ക്ക് കൊറോണ;ഭവനരഹിതര്‍ക്കുള്ള അഭയകേന്ദ്രം അടച്ചു

അഭയകേന്ദ്രത്തിലെ സ്റ്റാഫ് അംഗത്തിനും ഒരു അഭയാര്‍ത്ഥിക്കുമാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്.

Update: 2020-03-20 05:59 GMT
ഗ്ലാസ്‌ഗോ: രണ്ട് പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഗ്ലാസ്‌ഗോയിലെ ഭവനരഹിതര്‍ക്കായുള്ള അഭയകേന്ദ്രം അടച്ചു. സ്‌കോട്ടിഷ് സര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് അഭയകേന്ദ്രം അടച്ചത്. അഭയകേന്ദ്രത്തിലെ സ്റ്റാഫ് അംഗത്തിനും ഒരു അഭയാര്‍ത്ഥിക്കുമാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്.

ക്രിമിയ സ്ട്രീറ്റിലെ അഭയകേന്ദ്രം സാധാരണയായി ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെ തുറന്നിരിക്കും. 40 പേര്‍ക്ക് താമസിക്കാന്‍ കഴിയും. കൊറോണ വൈറസ് വ്യാപിച്ചതോടെ നിരവധി പേര്‍ക്ക് ആശ്വാസമായിരുന്ന അഭയകേന്ദ്രം അടക്കുകയായിരുന്നു. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് അഭയകന്ദ്രം താല്‍ക്കാലികമായി അടച്ചിടുന്നതെന്ന് സ്‌കോട്ടിഷ് അധികൃതര്‍ അറിയിച്ചു.


Tags:    

Similar News