പുല്‍വാമയില്‍ മരണം വിതച്ച ബോംബറുടെ കൂടെ രാഹുല്‍ ഗാന്ധി; വ്യാജ പ്രചാരണവുമായി സംഘ്പരിവാരം; പൊളിച്ചടുക്കി മാധ്യമങ്ങള്‍
രാഹുലിന്റെയും ദറിന്റെയും രണ്ടു വ്യക്തിഗത ചിത്രങ്ങളും ഇതോടൊപ്പം ഇയാള്‍ പങ്കുവച്ചിട്ടുണ്ട്. സംഘ് പരിവാര ഗ്രൂപ്പുകളും വ്യക്തികളും വ്യാപകമായി പങ്കുവയ്ക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ഈ ഫോട്ടോയുടെ യാഥാര്‍ത്ഥ്യം പുറത്തുവിട്ട് സംഘപരിവാര നുണ പൊളിച്ചടുക്കിയത് ആള്‍ട്ട് ന്യൂസാണ്.
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തെ ആക്രമിച്ച മനുഷ്യന്‍ രാഹുല്‍ഗാന്ധിയുമായി ഏറെ അടുപ്പമുള്ളയാള്‍. ആക്രമണത്തിനു പിന്നില്‍ കോണ്‍ഗ്രസ് തന്നെയാണോ? മോദിയെ പിന്തുണച്ചുള്ള വണ്‍ എഗെയ്ന്‍ മോദിരാജ് 2019 എന്ന ഫെയ്‌സ്ബുക്ക് പേജില്‍ പ്രഗ്നേഷ് ജാനിയെന്ന ഐഡി രാഹുല്‍ ഗാന്ധി പുല്‍വാമയില്‍ മരണം വിതച്ച ആദില്‍ അഹമ്മദ് ദറിന്റെ കൂടെ നില്‍ക്കുന്ന ഫോട്ടോയ്‌ക്കൊപ്പം പങ്കുവച്ച അടിക്കുറിപ്പാണിത്. രാഹുലിന്റെയും ദറിന്റെയും രണ്ടു വ്യക്തിഗത ചിത്രങ്ങളും ഇതോടൊപ്പം ഇയാള്‍ പങ്കുവച്ചിട്ടുണ്ട്. സംഘ് പരിവാര ഗ്രൂപ്പുകളും വ്യക്തികളും വ്യാപകമായി പങ്കുവയ്ക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ഈ ഫോട്ടോയുടെ യാഥാര്‍ത്ഥ്യം പുറത്തുവിട്ട് സംഘപരിവാര നുണ പൊളിച്ചടുക്കിയത് ആള്‍ട്ട് ന്യൂസാണ്. ഫോട്ടോ ഷോപ്പ് ചെയ്ത ചിത്രങ്ങള്‍ക്കൊപ്പം ഇതിന്റെ യഥാര്‍ത്ഥ ചിത്രംകൂടി പങ്കുവച്ചാണ് ആള്‍ട്ട് ന്യൂസ് യാഥാര്‍ത്ഥ്യത്തിലേക്ക് വെളിച്ചം വീശിയത്.
ഒഡീഷയില്‍ നിന്നുള്ള ഒഡിയ പോസ്റ്റും യഥാര്‍ത്ഥ ഫോട്ടോ വെച്ച് ലേഖനം തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗെറ്റി ഇമേജസില്‍ ഫോട്ടോയുടെ യഥാര്‍ത്ഥ ചിത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടെ ബാറാബങ്കിയിലെ സൂഫി ഗുരുവായ ഹാജി വാരിസ് അലി ഷായുടെ ദര്‍ഗ സന്ദര്‍ശിക്കുന്നതിനിടെ എടുത്ത ഫോട്ടോ ഫോട്ടോഷോപ്പ് ചെയ്താണ് ആദില്‍ അഹമ്മദ് ദറിനെ അതില്‍ ഉള്‍പ്പെടുത്തിയത്.