കോഴിക്കോട് കോന്നാട് ബീച്ചില്‍ ഓടുന്ന കാറിന് തീപിടിച്ചു; ഒരാള്‍ വെന്തുമരിച്ചു

Update: 2024-06-07 09:03 GMT

കോഴിക്കോട്: കോന്നാട് ബീച്ചില്‍ ഓടുന്ന കാറിന് തീ പിടിച്ച് ഒരാള്‍ വെന്തുമരിച്ചു. ഉച്ചതിരിഞ്ഞ് 12.15നാണ് സംഭവം. കാറിന് തീപിടിച്ച ഉടന്‍ ആളിപ്പടരുകയായിരുന്നു. ഒരാള്‍ മാത്രമായിരുന്നു കാറിലുണ്ടായിരുന്നത്. തീപിടിച്ച കാര്‍ നിര്‍ത്തിയപ്പോള്‍ സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികള്‍ രക്ഷിക്കാന്‍ ശ്രമിച്ചു.

എന്നാല്‍ സീറ്റ് ബെല്‍റ്റ് കുടങ്ങിപ്പോയതിനാല്‍ ഇയാളെ രക്ഷിക്കാന്‍ സാധിച്ചില്ല. തീ ആളിപ്പടര്‍ന്നതോടെ രക്ഷാശ്രമം ഉപേക്ഷിക്കുകയായിരുന്നു. അഗ്‌നിരക്ഷാ സേന എത്തിയപ്പോഴേക്കും കാര്‍ പൂര്‍ണമായി കത്തിനശിച്ചു. മരിച്ച ആളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുകയാണെന്ന് അഗ്‌നിരക്ഷാ സേന അറിയിച്ചു.





Similar News