രാജ്യത്തെ 19 തുറമുഖങ്ങളില്‍ നിന്ന് ലഹരിവസ്തുക്കള്‍ പിടിച്ചതായി കേന്ദ്രസര്‍ക്കാര്‍; ഏറ്റവുമധികം പിടിച്ചത് അദാനിയുടെ മുന്ധ്ര തുറമുഖത്ത് നിന്ന്

Update: 2025-03-20 01:49 GMT
രാജ്യത്തെ 19 തുറമുഖങ്ങളില്‍ നിന്ന് ലഹരിവസ്തുക്കള്‍ പിടിച്ചതായി കേന്ദ്രസര്‍ക്കാര്‍; ഏറ്റവുമധികം പിടിച്ചത് അദാനിയുടെ മുന്ധ്ര തുറമുഖത്ത് നിന്ന്

ന്യൂഡല്‍ഹി: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ 19 തുറമുഖങ്ങളില്‍ നിന്ന് ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. കണ്ടെയ്‌നറുകളായി എത്തിയ കൊക്കെയ്ന്‍, ഹെറോയ്ന്‍, മെത്താഫെറ്റാമിന്‍, ട്രമാഡോള്‍ എന്നിവയാണ് പിടിച്ചെടുത്തതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ലോക്‌സഭയെ അറിയിച്ചു. പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയുടെ ചോദ്യത്തിന് മറുപടിയായാണ് ആഭ്യന്തരമന്ത്രാലയം ഈ വിവരം പുറത്തുവിട്ടത്. ഏറ്റവും കൂടുതല്‍ തവണ ലഹരിപിടിച്ചത് 2022ലാണ്. പത്ത് തവണയാണ് 2022ല്‍ ലഹരിവേട്ട നടന്നത്. 2020ല്‍ ഒരുതവണയും തവണയും 2021ല്‍ നാലുതവണയും 2023ല്‍ ഒരു തവണയും 2024ല്‍ മൂന്നു തവണയും ലഹരി പിടിച്ചെടുത്തു.

2021ല്‍ ഗുജറാത്തിലെ അദാനിയുടെ മുന്ധ്ര തുറമുഖത്ത് നിന്ന് 5,976 കോടി രൂപ വിലവരുന്ന 2,988 കിലോഗ്രാം ഹെറോയിന്‍ പിടിച്ചെടുത്തു. 2021ല്‍ തൂത്തുക്കുടി തുറമുഖത്ത് നിന്ന് 1,515 കോടിയുടെ 303 കിലോഗ്രാം കൊക്കെയ്ന്‍ പിടിച്ചെടുത്തു. 2020ല്‍ മുംബൈ തുറമുഖത്ത് നിന്ന് 382 കോടിയുടെ 191 കിലോഗ്രാം ഹെറോയ്ന്‍ പിടിച്ചെടുത്തതായും കേന്ദ്രം അറിയിച്ചു.

Similar News