ന്യൂഡല്‍ഹി: കൊറോണ വൈറസ് ട്രാക്കിങ് ആപ്ലിക്കേഷനായ ആരോഗ്യ സേതു 'അത്യാധുനിക നിരീക്ഷണ സംവിധാന'മാണെന്ന് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. സ്വമേധയാ ഉപയോഗിക്കുന്നതിന് ഉദ്ദേശിച്ചുള്ള ആപ്ലിക്കേഷന്‍ എല്ലാ സ്വകാര്യ, സര്‍ക്കാര്‍ ജീവനക്കാര്‍ക്കും കേന്ദ്രം നിര്‍ബന്ധമാക്കി. ഒരു സ്വകാര്യ സ്ഥാപന ജീവനക്കാരനെ അവരുടെ ഫോണില്‍ ആപ്ലിക്കേഷന്‍ ഇല്ലെന്ന് കണ്ടെത്തിയാല്‍ കമ്പനിയുടെ തലവന്‍ ഉത്തരവാദിയായിരിക്കുമെന്ന് കേന്ദ്രം അറിയിച്ചു.
സ്ഥാപനപരമായ മേല്‍നോട്ടമില്ലാതെ ഗുരുതരമായ ഡാറ്റാ സുരക്ഷയും സ്വകാര്യത ആശങ്കകളും ഉയര്‍ത്തുന്ന വിധത്തില്‍ ഒരു സ്വകാര്യ ഓപറേറ്റര്‍ക്ക് ഔട്ട്‌സോഴ്‌സ് ചെയ്യാവുന്ന അത്യാധുനിക നിരീക്ഷണ സംവിധാനമാണ് ആരോഗ്യ സേതു ആപ്ലിക്കേഷനെന്ന് പൗരന്‍മാരുടെ സമ്മതമില്ലാതെ അവരെ ട്രാക്കുചെയ്യുന്നതിന് ഭീതിയെ ഉപയോഗിക്കരുതെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.