കാറും ബസും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു; കാര്‍ ബസില്‍ ഇടിച്ച് കയറിയെന്ന്
കണ്ണൂര്‍: ഉളിയില്‍ കാറും സ്വകാര്യബസ്സും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. നാലു പേര്‍ക്ക് പരിക്ക്. കാര്‍ യാത്രികരായ ഉളിക്കല്‍ സ്വദേശികളായ ബീന, ലിജോ എന്നിവരാണ് മരിച്ചത്. കാര്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. പരിക്കേറ്റ എല്ലാവരുടേയും നില ഗുരുതരമാണ്. രാവിലെ എട്ടുമണിയോടെ സംസ്ഥാനപാതയില്‍ മട്ടന്നൂര്‍-ഇരിട്ടി റൂട്ടില്‍ ഉളിയില്‍ പാലത്തിന് സമീപമാണ് അപകടം നടന്നത്. തലശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്നു സ്വകാര്യ ബസ്, സ്റ്റോപ്പില്‍ നിര്‍ത്തിയിട്ട സമയത്ത് ഇരിട്ടി ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ ഇടിച്ചു കയറിയെന്നാണ് പറയപ്പെടുന്നത്. അഗ്‌നിരക്ഷാസേന എത്തിയാണ് കാറിനുള്ളില്‍ ഉണ്ടായിരുന്നവരെ പുറത്തെടുത്തത്. പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.