സ്‌കൂള്‍ കലോല്‍സവത്തിന് നൃത്തം പഠിപ്പിക്കാന്‍ നടി അഞ്ച് ലക്ഷം ചോദിച്ചെന്ന് മന്ത്രി ശിവന്‍കുട്ടി

സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുത്ത് നൃത്തത്തില്‍ വിജയിച്ചതു കാരണമാണ് അവര്‍ സിനിമയിലെത്തിയത്

Update: 2024-12-09 02:31 GMT

തിരുവനന്തപുരം: സ്‌കൂള്‍ കലോല്‍സവത്തിലൂടെ സിനിമയിലെത്തിയ ചില നടിമാര്‍ അഹങ്കാരികളായി മാറിയെന്ന് മന്ത്രി വി ശിവന്‍കുട്ടി. ജനുവരിയില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ അവതരണ ഗാനത്തിനു വേണ്ടി കുട്ടികളെ പത്ത് മിനുട്ട് ദൈര്‍ഘ്യമുള്ള നൃത്തം പഠിപ്പിക്കാമോയെന്ന് ഒരു നടിയോട് ചോദിച്ചിരുന്നതായി മന്ത്രി പറഞ്ഞു. സമ്മതിച്ച നടി അഞ്ച് ലക്ഷം രൂപ പ്രതിഫലം ചോദിച്ചെന്നാണ് മന്ത്രി പറഞ്ഞിരിക്കുന്നത്.

''വിദ്യാഭ്യാസ മന്ത്രി എന്ന നിലയ്ക്ക് ഏറെ വേദനിപ്പിച്ച സംഭവമാണിത്. ഇത്രയും വലിയ തുക നല്‍കി കുട്ടികളെ സ്വാഗതഗാനം പഠിപ്പിക്കേണ്ട എന്നു തീരുമാനിച്ചു. സാമ്പത്തിക മോഹികളല്ലാത്ത എത്രയോ നൃത്ത അധ്യാപകരുണ്ട്. അവരെ ഉപയോഗിച്ച് സ്വാഗത ഗാനം പഠിപ്പിക്കാന്‍ തീരുമാനിച്ചു. സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുത്ത് നൃത്തത്തില്‍ വിജയിച്ചതു കാരണമാണ് അവര്‍ സിനിമയിലെത്തിയത്. അവര്‍ പിന്‍തലമുറയിലുള്ള കുട്ടികള്‍ക്ക് മാതൃകയാകേണ്ടവരാണ്. കുറച്ചു സിനിമയും കാശും ആയപ്പോള്‍ അഹങ്കാരം കാണിക്കുകയാണ്. കേരളത്തിലെ 47 ലക്ഷം വിദ്യാര്‍ഥികളോടാണ് ഈ നടി അഹങ്കാരം കാണിച്ചിരിക്കുന്നത്''-മന്ത്രി പറഞ്ഞു.

Similar News