മാഡ്രിഡ്: എഫ് സി ബാഴ്‌സലോണ വൈസ് പ്രസിഡന്റ് ജോര്‍ദി കാര്‍ഡോണര്‍ക്കും കൊറോണ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തിന്റെ ഫലം പോസിറ്റീവാണെന്ന് കണ്ടെത്തിയത്. ഇതോടെ ബാഴ്‌സലോണയില്‍ രോഗം ബാധിച്ചവരുടെ എണ്ണം മൂന്നായി. ജോര്‍ദിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ക്ലബ്ബ് അധികൃതര്‍ അറിയിച്ചു. നേരത്തേ ക്ലബ്ബിന്റെ മെഡിക്കല്‍ വിഭാഗം ചീഫ് റാമോന്‍ കനാലിനും ഹാന്റ് ബോള്‍ ടീമിന്റെ ഡോക്ടര്‍ ജോസഫ് അന്റോണിയോ ഗുറ്റിരെസിനും രോഗം സ്ഥിരീകരിച്ചിരുന്നു. ഇരുവരുടെയും ആരോഗ്യ നില തൃപ്തികരമാണ്. മാര്‍ച്ച് 13നാണ് ജോര്‍ദ്ദി അവസാനമായി പൊതുചടങ്ങില്‍ പങ്കെടുത്തത്. ഇത് ബാഴ്‌സയുടെ പരിശീലന സെഷനിലായിരുന്നു. ബാഴ്‌സ താരങ്ങള്‍ മുഴുവന്‍ ഹോം ക്വാറന്റൈനിലാണ്. സ്‌പെയിനില്‍ 28 ദിവസത്തെ ലോക്ക് ഡൗണ്‍ ഏപ്രില്‍ അവസാനം വരെ നീട്ടിയിട്ടുണ്ട്. ഇതിനോടകം 11,000 പേര്‍ രോഗം ബാധിച്ച് സ്‌പെയിനില്‍ മരിച്ചിട്ടുണ്ട്.