ശബരിമല തീര്‍ത്ഥാടകര്‍ വാവര്‍ പള്ളി സന്ദര്‍ശിക്കരുതെന്ന് ബിജെപി എംഎല്‍എ

Update: 2025-01-04 02:18 GMT

ഹൈദരാബാദ്: കേരളത്തിലെ ശബരിമല ക്ഷേത്രത്തിലേക്ക് പോവുന്ന തീര്‍ത്ഥാടകര്‍ വാവര്‍ പള്ളി സന്ദര്‍ശിക്കരുതെന്ന് ഗോശാമഹലിലെ ബിജെപി എംഎല്‍എ രാജാ സിങ്. പള്ളി സന്ദര്‍ശിക്കുന്നത് അശുദ്ധിയുണ്ടാക്കുമെന്നും മാലയിട്ടതിന്റെ ഗുണം ഇല്ലാതാവുമെന്നും രാജാസിങ് പറഞ്ഞു. തീര്‍ത്ഥാടകരെ വാവര്‍ പള്ളിയില്‍ എത്തിക്കാന്‍ ഗൂഡാലോചന നടക്കുന്നതായും എംഎല്‍എ ആരോപിച്ചു. ഇതരസംസ്ഥാന തീര്‍ത്ഥാടകര്‍ക്ക് താമസിക്കാന്‍ പത്ത് ഏക്കര്‍ സ്ഥലത്ത് കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ കേരളസര്‍ക്കാരിന് ആന്ധ്ര-തെലങ്കാന മുഖ്യമന്ത്രിമാര്‍ കത്തെഴുതണമെന്നും രാജാസിങ് ആവശ്യപ്പെട്ടു.

Tags:    

Similar News