തിരുവനന്തപുരം: അഞ്ച് നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നാലു മണ്ഡലങ്ങളിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. വട്ടിയൂര്‍കാവില്‍ മുന്‍ എംഎല്‍എയും മനുഷ്യാവകാശ കമ്മീഷന്‍ അംഗവുമായ ഡോ. കെ മോഹന്‍കുമാറാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. എറണാകുളത്ത് മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ടിജെ വിനോദും അരൂരില്‍ അഡ്വ. ഷാനിമോള്‍ ഉസ്മാനും കോന്നിയില്‍ പി മോഹന്‍രാജും മല്‍സരിക്കും.
സ്ഥാനാര്‍ഥി പട്ടിക അദ്ധ്യക്ഷ സോണിയ ഗാന്ധി അംഗീകരിച്ചതായി കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മഞ്ചേശ്വരത്ത് ലീഗ് സ്ഥാനാര്‍ത്ഥിയായി എം സി ഖമറുദ്ദീനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു