അന്തേവാസിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കേസെടുത്തു

Update: 2020-07-04 00:57 GMT

കോട്ടയം: അന്തേവാസിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കോട്ടയം സാന്ത്വനം ചാരിറ്റബിള്‍ ട്രസ്റ്റ് നടത്തിപ്പുകാരനെതിരേ പോലിസ് കേസെടുത്തു. സ്ഥാപനം നടത്തിപ്പുകാരനായ ബാബു വര്‍ഗീസിനെതിരേയാണ് കേസെടുത്തത്. പീഡന പരാതി ഉയര്‍ന്നതോടെ സ്ഥാപനത്തിലെ 17 അന്തേവാസികളായ പെണ്‍കുട്ടികളെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ഇടപെട്ട് മാറ്റി. ദിവസങ്ങള്‍ക്ക് മുമ്പാണ് പെണ്‍കുട്ടി പീഡനം സംബന്ധിച്ച് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് പരാതി നല്‍കിയത്. സ്ഥാപന ഉടമ ആനി വര്‍ഗീസിന്റെ ഭര്‍ത്താവ് ബാബുവിനെതിരേയായിരുന്നു പരാതി. പെണ്‍കുട്ടിയില്‍ നിന്നു മൊഴിയെടുത്തതിന് പിന്നാലെ പരാതി കോട്ടയം എസ്പിക്ക് കൈമാറുകയായിരുന്നു.


Tags:    

Similar News