രാഹുല്‍ നാളെ കേരളത്തിലെത്തും; പത്രിക സമര്‍പ്പണം മറ്റന്നാള്‍
നാളെ രാത്രി രാഹുല്‍ കോഴിക്കോട് എത്തും. മറ്റന്നാള്‍ രാവിലെ ഹെലികോപ്റ്ററില്‍ കല്‍പറ്റയിലെത്തി പത്രിക നല്‍കും. പ്രമുഖ നേതാക്കള്‍ പങ്കെടുക്കുന്ന റോഡ് ഷോയ്ക്ക് ശേഷമായിരിക്കും പത്രികാസമര്‍പ്പണം.
കോഴിക്കോട്: വയനാട്ടില്‍ മല്‍സരിക്കുന്ന കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാളെ കേരളത്തിലെത്തും. നാളെ രാത്രി രാഹുല്‍ കോഴിക്കോട് എത്തും. മറ്റന്നാള്‍ രാവിലെ ഹെലികോപ്റ്ററില്‍ കല്‍പറ്റയിലെത്തി പത്രിക നല്‍കും. പ്രമുഖ നേതാക്കള്‍ പങ്കെടുക്കുന്ന റോഡ് ഷോയ്ക്ക് ശേഷമായിരിക്കും പത്രികാസമര്‍പ്പണം.
പ്രിയങ്കഗാന്ധിയും രാഹുലിനെ അനുഗമിക്കുമെന്നാണ് സൂചന. സന്ദര്‍ശനത്തിന് മുന്നോടിയായി സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥിതി വിലയിരുത്തി. സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ നേതൃത്വത്തിലായിരിക്കും ഒരുക്കങ്ങള്‍.