രാജസ്ഥാനില്‍ രണ്ട് എംഎല്‍എമാരെ കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തു
സ്പീക്കറുടെ അയോഗ്യത നോട്ടിസ് ചോദ്യം ചെയ്ത് സച്ചിന്‍ പൈലറ്റ് നല്‍കിയ ഹര്‍ജി രാജസ്ഥാന്‍ ഹൈക്കോടതി ഇന്ന് ഉച്ചക്ക് പരിഗണിക്കും.
ജയ്പൂര്‍: രാജസ്ഥാനില്‍ രണ്ട് എംഎല്‍എമാരെ പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്നും കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തു. ഭന്‍വര്‍ ലാല്‍ ശര്‍മ, വിശ്വേന്ദ്രസിങ് എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമത്തില്‍ ഇരുവരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ആരോപിച്ചാണ് സസ്‌പെന്‍ഷന്‍. ഇരുവര്‍ക്കും കാരണം കാണിക്കല്‍ നോട്ടിസ് നല്‍കി.
സ്പീക്കറുടെ അയോഗ്യത നോട്ടിസ് ചോദ്യം ചെയ്ത് സച്ചിന്‍ പൈലറ്റ് നല്‍കിയ ഹര്‍ജി രാജസ്ഥാന്‍ ഹൈക്കോടതി ഇന്ന് ഉച്ചക്ക് പരിഗണിക്കും. ഇന്നലെയാണ് സച്ചിന്‍ പൈലറ്റ് ഹര്‍ജി നല്‍കിയത്. രാത്രി എട്ട് മണിയോടെ ഹര്‍ജി പരിഗണിച്ച രാജസ്ഥാന്‍ ഹൈക്കോടതി കേസില്‍ വാദം കേള്‍ക്കുന്നത് ഇന്നത്തേക്ക് മാറ്റിവെയ്ക്കുകയായിരുന്നു. കോണ്‍ഗ്രസിനൊപ്പം തുടരുമ്പോള്‍ നല്‍കിയ അയോഗ്യത നോട്ടീസിന് സാധുതയില്ലെന്നാണ് ഹര്‍ജിയിലെ വാദം.