ന്യൂഡല്‍ഹി: 85 ബിഎസ്എഫ് ജവാന്‍മാര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രോഗം സ്ഥിരീകരിക്കപ്പെട്ട സൈനികരുടെ എണ്ണം 154 ആയി. ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ ക്രമസമാധാനപാലനത്തിനു നിയോഗിക്കപ്പെട്ടവരിലാണ് കൂടുതലായും കൊവിഡ് സ്ഥിരീകരിച്ചത്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഡല്‍ഹിയിലെ
ജാമിഅ, ചാന്ദ്‌നി മഹല്‍ എന്നിവിടങ്ങളില്‍ ക്രമസമാധാന ചുമതലകള്‍ക്കായി വിന്യസിച്ച 60ലേറെ സൈനികര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 30 ഓളം പേരെ ഇപ്പോള്‍ രാജസ്ഥാനിലെ ജോധ്പൂരിലേക്കു മാറ്റി. സേനയുടെ ക്വാറന്റൈല്‍ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവരെ ഗ്രേറ്റര്‍ നോയിഡയിലെ സെന്‍ട്രല്‍ ആംഡ് പോലിസ് ഫോഴ്‌സി(സിഎപിഎഫ്)ന്റെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വരെ 69 ബിഎസ്എഫ് ജവാന്‍മാര്‍ക്കാണ് രോഗം കണ്ടെത്തിയത്. പുതിയ കേസുകള്‍ കൂടി ഉള്‍പ്പെടെ ആകെ 154 കേസുകളായി.