കൊറോണയില്‍ ചൈനയില്‍ മരണം 811; ഇന്നലെ മാത്രം മരിച്ചത് 89 പേര്‍

മരണസംഖ്യ 2003-04 ലെ സാര്‍സ് ബാധ മരണത്തെക്കാള്‍ കൂടുതലായി. ലോകത്താകമാനം 774 പേരാണ് സാര്‍സ് ബാധയെ തുടര്‍ന്ന് മരിച്ചത്.

Update: 2020-02-09 03:40 GMT
ചൈനയില്‍ കൊറോണ വൈറസില്‍ മരണസംഖ്യ ഉയരുന്നു. വൈറസ് ബാധയേറ്റ് ഇതുവരെ 811 പേരാണ് മരിച്ചത്. ഇന്നലെ മാത്രം 89പേര്‍ മരിച്ചു. 2656 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ മരണസംഖ്യ 2003-04 ലെ സാര്‍സ് ബാധ മരണത്തെക്കാള്‍ കൂടുതലായി. ലോകത്താകമാനം 774 പേരാണ് സാര്‍സ് ബാധയെ തുടര്‍ന്ന് മരിച്ചത്.

ചൈനയിലെ വുഹാന്‍ പ്രവിശ്യയില്‍ മാത്രം കൊറോണയെ തുടര്‍ന്ന് 780പേര്‍ മരിച്ചു. 34,800 പേര്‍ക്ക് ഇതുവരെ കൊറോണ സ്ഥിരീകരിച്ചതായാണ് കണക്ക്. വൈറസ് ബാധിതരില്‍ 34,598 പേര്‍ ചൈനയിലാണ്. ഇതില്‍ 25,000ത്തോളം ആളുകള്‍ വുഹാന്‍ പ്രവിശ്യയില്‍ നിന്നുള്ളവരാണ്. വൈറസ് ബാധയെ തുടര്‍ന്ന് ലോകാരോഗ്യ സംഘടനാ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

Tags:    

Similar News