ബ്രിട്ടനില്‍ കൊവിഡ് വാക്‌സിന്‍ മനുഷ്യനില്‍ പരീക്ഷിക്കാന്‍ തുടങ്ങി; പ്രതീക്ഷയോടെ ലോകം

ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഓക്‌സ്ഫര്‍ഡിലെ വാസ്‌കിനോളജി പ്രഫസര്‍ സാറ ഗില്‍ബര്‍ട്ട് സാറ 80 ശതമാനം വിജയമാണ് പ്രവചിച്ചിരിക്കുന്നത്. ഇതോടെ വാക്‌സിന്‍ പരീക്ഷണം വിജയകരമാകുമെന്ന പ്രതീക്ഷയിലാണ് ലോകം.

Update: 2020-04-24 03:02 GMT

ലണ്ടന്‍: ബ്രിട്ടനിലെ ഓക്‌സ്ഫര്‍ഡ് സര്‍വകലാശാലയിലെ ജെന്നര്‍ ഇന്‍സ്റ്റിറ്റിയൂട്ട് വികസിപ്പിച്ചെടുത്ത കൊവിഡ് വാക്‌സിന്റെ ക്ലിനിക്കല്‍ ട്രയല്‍ തുടങ്ങി. രണ്ട് പേര്‍ക്കാണ് ഇന്നലെ വാക്‌സിന്‍ നല്‍കിയത്. എലൈസ ഗ്രനറ്റോ എന്ന ശാസ്ത്രജ്ഞയായ യുവതിയാണ് ആദ്യ ഡോസ് സ്വീകരിച്ചത്. 800 സന്നദ്ധ പ്രവര്‍ത്തകരില്‍ കൂടി വാക്‌സിന്‍ ആദ്യഘട്ടത്തില്‍ പരീക്ഷിക്കും. പരീക്ഷണം വിജയമായാല്‍ സെപ്റ്റംബറോടെ 10 ലക്ഷം വാക്‌സിനുകള്‍ ഉല്‍പാദിപ്പിക്കാനാണ് പദ്ധതി.

ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഓക്‌സ്ഫര്‍ഡിലെ വാസ്‌കിനോളജി പ്രഫസര്‍ സാറ ഗില്‍ബര്‍ട്ട് 80 ശതമാനം വിജയമാണ് പ്രവചിച്ചിരിക്കുന്നത്. ഇതോടെ വാക്‌സിന്‍ പരീക്ഷണം വിജയകരമാകുമെന്ന പ്രതീക്ഷയിലാണ് ലോകം.

വാക്‌സിന് വിധേയമാകുന്ന ആളുകളെ നിരന്തരം നിരീക്ഷണങ്ങള്‍ക്ക് വിധേയമാക്കുമെന്നും ഇവര്‍ക്ക് അസ്വസ്ഥതകളുണ്ടാകാന്‍ സാധ്യതകളുണ്ടെന്നും റിസ്‌ക്കുകള്‍ ബോധ്യപ്പെടുത്തിയ ശേഷമാണ് മരുന്ന് പരീക്ഷണം നടത്തുന്നതെന്നും എന്നാല്‍ അപകടസാധ്യത ഇല്ലെന്നുമാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. വിവിധ ഭൂഖണ്ഡങ്ങളിലെ തെരഞ്ഞെടുക്കപ്പെടുന്ന രാജ്യങ്ങളിലും പരീക്ഷണം നടത്തും.  

Tags:    

Similar News