ലോക്ക് ഡൗണ്‍ ലംഘിക്കുന്നവരെ തടവിലിടാന്‍ സ്‌റ്റേഡിയം താല്‍കാലിക ജയിലാക്കുമെന്ന് ഹരിയാന
ലോക്ക് ഡൗണിനെ തുടര്‍ന്ന് ജോലിയും താമസസൗകര്യവും നഷ്ടപെട്ട തൊഴിലാളികളുടെ പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിനായി ഹരിയാന, പഞ്ചാബ്, മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി ചീഫ് സെക്രട്ടറിമാര്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഈ തീരുമാനം.
ചണ്ഡീഗഡ്: ലോക്ക്ഡൗണ്‍ ലംഘിക്കുന്നവരെ തടവിലിടാന്‍ ഒരുങ്ങി ഹരിയാന സര്‍ക്കാര്‍. ഇതിനായി ഇന്‍ഡോര്‍ സ്‌റ്റേഡിയങ്ങള്‍ താല്‍കാലിക ജയിലുകളാക്കി മാറ്റാന്‍ സംസ്ഥാന ഡിജിപി ഉത്തരവിട്ടു. കൊറോണ വൈറസിന്റെ വ്യാപനത്തെ ചെറുക്കുന്നതിനായി മാര്‍ച്ച് 25 മുതല്‍ മൂന്നാഴ്ചത്തേക്ക് രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ പശ്ചാതലത്തിലാണ് നടപടി.
ലോക്ക് ഡൗണിനെ തുടര്‍ന്ന് ജോലിയും താമസസൗകര്യവും നഷ്ടപെട്ട തൊഴിലാളികളുടെ പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിനായി ഹരിയാന, പഞ്ചാബ്, മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി ചീഫ് സെക്രട്ടറിമാര്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഈ തീരുമാനം.
ഇതര സംസ്ഥാന തൊഴിലാളികള്‍ അവരുടെ വീടുകളില്‍ എത്താന്‍ നൂറുകണക്കിന് കിലോമീറ്റര്‍ സഞ്ചരിക്കുന്നു. ഇനിയും ഇത്തരം പാലായനങ്ങള്‍ തുടര്‍ന്നാല്‍ വൈറസ് പടര്‍ന്നു പിടിക്കാന്‍ സാധ്യത ഉണ്ടന്ന് ചീഫ് സെക്രട്ടറിമാര്‍ മുന്നറിയിപ്പ നല്‍കി.
'ഇപ്പോള്‍ ഞങ്ങള്‍ ഹരിയാനയില്‍ താല്‍ക്കാലിക ജയിലുകള്‍ സ്ഥാപിച്ചിട്ടില്ല. ദുരിതാശ്വാസ ക്യാംപുകളില്‍ തുടരേണ്ട ആവശ്യകത ഞങ്ങള്‍ ഇപ്പോള്‍ തൊഴിലാളികളെയും കുടിയേറ്റക്കാരെയും ബോധ്യപ്പെടുത്തുകയാണ്'. ഹരിയാന ഡിജിപി മനോജ് യാദവ പറഞ്ഞു.താല്‍ക്കാലിക ഷെല്‍ട്ടറുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, വലിയ ഇന്‍ഡോര്‍ സ്‌റ്റേഡിയങ്ങളും അതുപോലെ ഉള്ള മറ്റു കെട്ടിടങ്ങളും താല്‍ക്കാലിക ജയിലാക്കി മാറ്റാന്‍ മാര്‍ച്ച് 29 നല്‍കിയ നിര്‍ദേശങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും ഡിജിപി പറഞ്ഞു.
ലോക് ഡൗണ്‍ ലംഘിച്ചാല്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നിയമനടപടി എടുക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് സംബന്ധിച്ചു ഹരിയാനയില്‍ അഞ്ഞൂറോളം എഫ്‌ഐആറുകള്‍ ഫയല്‍ ചെയ്തു. ഇതുവരെ 688 ആളുകളെ അറസ്റ്റ് ചെയ്തു.