ന്യൂഡല്‍ഹി: കൊവിഡ് മഹാമാരിയില്‍ ലോകം വിറങ്ങലിക്കുകയും സാമ്പത്തിക മേഖല തകര്‍ന്നടിയുകയും ചെയ്യുന്നതിനിടെ ഇന്ത്യയില്‍ പൗരന്‍മാരുടെ നടുവൊടിക്കാന്‍ ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ രംഗത്ത്. രാജ്യവ്യാപകമായി ദേശീയപാതകളിലെ ടോള്‍ നിരക്ക് കൂട്ടി. ലോക്ക് ഡൗണിനു മുമ്പത്തേതിനേക്കാള്‍ പുതിയ സാമ്പത്തിക വര്‍ഷത്തില്‍ 5 ശതമാനം വരെയാണ് ടോള്‍ നിരക്കില്‍ വര്‍ധനവ് ഉണ്ടായിട്ടുള്ളത്. ലോക്ക് ഡൗണില്‍ ഇളവ് നല്‍കിയതിനു പിന്നാലെ ദേശീയപാതകളില്‍ ടോള്‍ പിരിവ് പ്രക്രിയ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. 2020 മാര്‍ച്ച് 24ന് കൊറോണ വൈറസ് വ്യാപിച്ചതിനെ തുടര്‍ന്നാണ് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. തുടര്‍ന്ന് ടോള്‍ പ്ലാസകളില്‍ ഫീസ് പിരിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ റോഡ്, ഗതാഗത, ദേശീയപാത മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍, ലോക്ക് ഡൗണില്‍ നേരിയ ഇളവ് പ്രഖ്യാപിച്ചതോടെ വാഹനങ്ങള്‍ നിരത്തിലിറങ്ങിത്തുടങ്ങിയതോടെയാണ് ദേശീയപാതകളില്‍ ടോള്‍ ശേഖരണം പുനരാരംഭിച്ചത്.