2,550 വിദേശ തബ്‌ലീഗ് പ്രവര്‍ത്തകരെ കരിമ്പട്ടികയില്‍ പെടുത്തി കേന്ദ്രം; പത്തു വര്‍ഷത്തേക്ക് പ്രവേശന വിലക്ക്

ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചെന്നാരോപിച്ച് കഴിഞ്ഞ മാസം 960 വിദേശ തബ്ലീഗ് അംഗങ്ങളുടെ വിസ റദ്ദാക്കുകയും അവര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുകയും ഇന്ത്യയില്‍ പ്രവേശിക്കുന്നതിന് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു.ഇതിന് പിന്നാലെയാണ് പുതിയ നടപടി.

Update: 2020-06-04 16:43 GMT

ന്യൂഡല്‍ഹി: തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത വിദേശികള്‍ക്ക് പത്ത് വര്‍ഷത്തേക്ക് ഇന്ത്യയിലേക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 2,550 വിദേശികള്‍ക്കാണ് 10 വര്‍ഷത്തേക്ക് ഇന്ത്യയിലേക്ക് പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയത്. ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചെന്നാരോപിച്ച് കഴിഞ്ഞ മാസം 960 വിദേശ തബ്ലീഗ് അംഗങ്ങളുടെ വിസ റദ്ദാക്കുകയും അവര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുകയും ഇന്ത്യയില്‍ പ്രവേശിക്കുന്നതിന് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു.ഇതിന് പിന്നാലെയാണ് പുതിയ നടപടി.

നാല് അമേരിക്കന്‍ പൗരന്‍മാരും, ഒമ്പതു ബ്രിട്ടീഷ് പൗരന്‍ാരും ആറു ചൈനീസ് പൗരന്‍മാരും പ്രവേശന വിലക്ക് നേരിടുന്നവരില്‍ ഉള്‍പ്പെടും. ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് മത സമ്മേളനം നടത്തിയെന്നാരോപിച്ച് തബ്ലീഗ് ജമാഅത്ത് മേധാവിക്കും മകനുമെതിരേ സര്‍ക്കാര്‍ കേസെടുത്തിരുന്നു. സന്ദര്‍ശക വിസയിലെത്തിയവര്‍ മതപരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്ന് ആരോപിച്ച് ഇവര്‍ക്കെതിരേ ഫോറിനേഴ്സ് ആക്ട്, ദുരന്ത നിവാരണ നിയമം എന്നിവയുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.

Tags:    

Similar News